
കഴിഞ്ഞ ദിവസമായിരുന്നു നടൻ ദുൽഖർ സൽമാന്റേയും അമാൽ സൂഫിയയുടേയും മകൾ മറിയത്തിന്റെ ഒമ്പതാം പിറന്നാൾ. ജന്മദിനത്തിൽ മകൾക്ക് മനോഹരമായ ഓർമയാണ് ദുൽഖർ സമ്മാനിച്ചത്. അൾട്രാവയലറ്റ് എഫ് 77 ബൈക്കിൽ മകൾക്കൊപ്പം പാരിസിലൂടെ ദുൽഖർ കറങ്ങി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സംരഭകനായ നാരായൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ബ്രാൻഡിന്റെ പാരിസ് ലോഞ്ചിൽ ദുൽഖർ ഭാഗമായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നാരായൺ കുറിച്ചു. ചുറ്റിക്കറങ്ങാൻ ഏറ്റവും മികച്ച ചെറിയ വലിയ വ്യക്തി എന്ന് ദുൽഖർ വിശേഷിപ്പിച്ച മറിയത്തിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും നാരായൺ പോസ്റ്റിൽ പറയുന്നു.
ഇതിന് താഴെ ദുൽഖറും അമാൽ സൂഫിയയും കമന്റ് ചെയ്തു. 'മനോഹരമായ ഓർമകൾ' എന്നായിരുന്നു ദുൽഖറിന്റെ പ്രതികരണം. 'ഏറ്റവും മനോഹരമായത്' എന്നാണ് അമാൽ കുറിച്ചത്. അമാലിനെ ഒരുപാട് മിസ് ചെയ്തുവെന്ന് നാരായൺ ഇതിന് മറുപടിയും നൽകിയിട്ടുണ്ട്.
മറിയത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ദുൽഖർ ഇൻസ്റ്റഗ്രാമിലും ഒരു പോസ്റ്റ് പങ്കുവെച്ചു. 'ക്യാമറയിൽ പകർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആളിന്, കൂടെ യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്, സമയം ചെലവഴിക്കാൻ പറ്റിയ ഏറ്റവും ചെറിയ ആളിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയ വലിയ ആളിന് ഒമ്പതാം പിറന്നാൾ ആശംസകൾ'. എന്റെ ഏറ്റവും പ്രിയപ്പെട്ട രാജകുമാരി, നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു' എന്നാണ് ദുൽഖർ കുറിച്ചത്. ഇതിനൊപ്പം മറിയത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു. ഇതിൽ ഒരു ചിത്രം മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെ ബൈക്ക് റൈഡാണ്.
ഇതിന് താഴെ ഒട്ടേറെപ്പേർ മറിയത്തിന് ആശംസകളുമായെത്തി. ശ്രുതി ഹാസൻ, മൃണാൾ ഠാക്കൂർ, നസ്രിയ, രമേശ് പിഷാരടി, ടോവിനോ തോമസ്, പൂജ ഹെഗ്‌ഡെ, വിനയ് ഫോർട്ട് തുടങ്ങിയവരെല്ലാം ആശംസ നേർന്നു. 2011-ലാണ് ദുൽഖറും അമാൽ സൂഫിയയും വിവാഹിതരായത്. ആറ് വർഷത്തിനുശേഷം ഇരുവർക്കും കുഞ്ഞ് പിറന്നു. മറിയത്തിനൊപ്പമുള്ള ചിത്രങ്ങൾ മമ്മൂട്ടിയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
Content Highlights: Dulquer Salmaan celebrated daughter Maryam's birthday in Paris., The pair enjoyed a ride on the high-performance Ultraviolette F77 bike.,
Published: 06 May 2026, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented