ഒല്ലൂര്‍:അറുപത്തിരണ്ടുകാരിയായ ഡോ. കുഞ്ഞമ്മ മാത്യൂസ് ശനിയാഴ്ച ആഴമേറിയ വേമ്പനാട്ട് കായലില്‍ ഏഴ് കിലോമീറ്റര്‍ ദൂരം നീന്തി വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് നേടാനുള്ള സാഹസികശ്രമം നടത്തും. രാവിലെ എട്ടിന് ആലപ്പുഴ, ചേര്‍ത്തല, വടക്കുംകര അമ്പലക്കടവ് മുതല്‍ കോട്ടയം, വൈക്കം ബീച്ച് വരെയുള്ള ഏറ്റവും വീതിയുള്ള ഏഴ് കിലോമീറ്റര്‍ ദൂരമാണ് നീന്തിക്കയറുന്നത്.
കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബ് നീന്തല്‍പരിശീലനകേന്ദ്രമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടെ വേമ്പനാട്ട് കായല്‍ നീന്തുന്ന ഏറ്റവും പ്രായമേറിയ വനിതയാകാനാണ് ഡോ. കുഞ്ഞമ്മയുടെ ശ്രമം.
കുഞ്ഞുനാള്‍ മുതലേ നീന്തല്‍ വശമുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് നീന്തലില്‍ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. മൂന്നുമാസം മൂവാറ്റുപുഴയാറിലായിരുന്നു പരിശീലനം. ഇതിനുവേണ്ടി അവിടെ ഹോസ്റ്റലില്‍ താമസിച്ചു. തൃശ്ശൂരിലെ നീന്തല്‍-ഓട്ടം-സൈക്ലിങ് കൂട്ടായ്മയായ എന്‍ഡ്യൂറന്‍സ് അത്ലറ്റ്‌സ് ഓഫ് തൃശ്ശൂര്‍ അംഗമാണ്. റിട്ടയര്‍മെന്റ് ജീവിതം വെറും വിശ്രമത്തിനുള്ളതല്ലെന്നും വ്യായാമവും പരിശീലനവും വഴി പ്രസരിപ്പും ഉന്മേഷവും നിലനിര്‍ത്താന്‍ വാര്‍ധക്യം തടസ്സമല്ലെന്നുമാണ് ഡോ. കുഞ്ഞമ്മയുടെ വാദം.
ആലപ്പുഴയില്‍ ഇവര്‍ കായല്‍ നീന്തിക്കടക്കുന്നത് കാണാന്‍ അഞ്ചേരിയില്‍നിന്ന് നാട്ടുകാരും പോയിട്ടുണ്ട്. പിന്തുണയുമായി സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും.
അഞ്ചേരി ജവഹര്‍ റോഡില്‍ പുത്തന്‍പുര വീട്ടില്‍ മലഞ്ചരക്ക് വ്യാപാരിയായ പി.വി. ആന്റണിയുടെ ഭാര്യയാണ്. റിട്ട. എല്‍.ഐ.സി. ഉദ്യോഗസ്ഥയാണ്. രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും സൈക്കോളജിയില്‍ എം.ഫിലും ഡോക്ടറേറ്റും നേടി. ഏകമകള്‍ ജ്യോത്സ്‌ന ദുബായില്‍ ദന്തഡോക്ടറാണ്. മരുമകന്‍: ജോബിറ്റ്.
Content Highlights: dr kunjamma mathews will swim for worldwide book of record
Published: 23 Mar 2024, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented