ഇരട്ടക്കുട്ടികളായ താരക്കിന്റേയും തമാരയുടേയും ആദ്യ പിറന്നാള്‍ ആഘോഷമാക്കി സംവിധായകന്‍ അരുണ്‍ ഗോപി. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്ത് ആശംസ അറിയിക്കാന്‍ എത്തിയത്. നടന്‍ ദിലീപ് കുടുംബത്തോടൊപ്പം ചടങ്ങിനെത്തി.

To advertise here,

ഭാര്യ കാവ്യാ മാധവനും മക്കളായ മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, നടി നിരഞ്ജന അനൂപ്‌ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ വഷം മാര്‍ച്ച് 18-നാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. 2019-ലായിരുന്നു ഇരുവരുടേയും വിവാഹം. ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്താണ് അരുണ്‍ ഗോപി സംവിധാന രംഗത്തേക്ക് എത്തുന്നത്. ദിലീന് തന്നെ നായകവേഷത്തിലെത്തുന്ന ബാന്ദ്രയാണ് അടുത്ത ചിത്രം. ഇതില്‍ തമന്നയാണ് നായിക.