ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹ ചടങ്ങിൽ ശ്രദ്ധ നേടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോനിയും ഭാര്യ സാക്ഷിയും. പ്രശസ്ത ബോളിവുഡ് ഗാനമായ 'തു ജാനേ നാ' ധോനിയും ഭാര്യയും അതിഥികൾക്കിടയിൽ നിന്ന് പാടുന്നതും ആസ്വദിക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

To advertise here,

ഉത്തരാഖണ്ഡിലെ മസൂറിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് വ്യവസായി അങ്കിത് ചൗധരിയുമായി സാക്ഷി പന്തിന്റെ വിവാഹം. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. 

സുരേഷ് റെയ്‌നയും ഋഷഭ് പന്തും ധോനിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സൂഫി ഖവാലിയായ 'ദമാ ദം മസ്ത് ഖലന്ദർ' എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടുവെച്ചത്.