മാതാപിതാക്കൾക്കൊപ്പമുള്ള ഹൃദയസ്പർശിയായ ഒട്ടേറെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയിയൽ കാണാറുണ്ട്. മികച്ച ജോലി ലഭിച്ചശേഷം തനിക്കുവേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സർപ്രൈസായി യാത്ര ഒരുക്കുന്ന മക്കളുടെ വീഡിയോയായിരിക്കും ഇതിൽ അധികവും. തങ്ങളുടെ ജോലിസ്ഥലം കാണിക്കാൻ മാതാപിതാക്കളെ കൊണ്ടുവരുന്നതും വീഡിയോയിൽ കാണാറുണ്ട്.

To advertise here,

അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ദുബായിലെ പ്രശസ്തമായ ബുർജ് ഖലീഫ കാണാൻ അമ്മയുമായി എത്തിയ മകൾ പങ്കുവെച്ച വീഡിയോയാണിത്. ബുർജ് ഖലീഫയുടെ മുന്നിൽനിന്നും സാരി ധരിച്ച് അമ്മ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്.

ബിനിത കർക്കി എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ബുർജ് ഖലീഫയുടെ ഭംഗി ആസ്വദിക്കുന്ന അമ്മയെ വീഡിയോയിൽ കാണാം. ഇടയ്ക്ക് അമ്മയും മകളും ചേർന്ന് നൃത്തം ചെയ്യുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ കാണുകയെന്ന അമ്മയുടെ ആഗ്രഹം സാധ്യമാക്കി എന്നാണ് ഇതിനൊപ്പം ബിനിത കുറിച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേർ യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.