മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയം തോമസും. ചെമ്പന്‍ വിനോദിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരചിത്രം പങ്കുവെച്ച് മറിയം ഇന്‍സ്റ്റഗ്രാമില്‍ ആശംസ നേര്‍ന്നു. 

To advertise here,

'ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ, മൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്‌നേഹം മാത്രം'-ചിത്രത്തിനൊപ്പം മറിയം കുറിച്ചു. 

2020-ലാണ് ചെമ്പന്‍ വിനോദും മറിയവും വിവാഹിതാരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.