
ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിൽ അസ്വാസര്യങ്ങളെന്ന് റിപ്പോർട്ട്. ബെക്കാമിന്റേയും വിക്ടോറിയയുടേയും മൂത്ത മകൻ ബ്രൂക്ക്‌ലിൻ മാതാപിതാക്കളേയും സഹോദരങ്ങളേയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. ബ്രൂക്ക്‌ലിനും ഭാര്യ നിക്കോളയും ബെക്കാം കുടുംബത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയും ചെയ്തു. ബെക്കാമിന്റെ 50-ാം ജന്മദിനാഘോഷവും ഇതിൽ ഉൾപ്പെടുന്നു.
ബ്രൂക്ക്‌ലിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് വിക്ടോറിയ നൽകിയ ലൈക്കാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിന് പിന്നാലെ ആയിരക്കണക്കിന് ആരാധകർ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. മാതാപിതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും കുടുംബം ഒന്നായി നിൽക്കണമെന്നും ഒട്ടേറെപ്പേർ കമന്റ് ചെയ്തു. ഇതോടെ തന്റെ സ്വകാര്യത നഷ്ടപ്പെട്ട ബ്രൂക്ക്‌ലിൻ വിക്ടോറിയയെ അൺഫോളോ ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ബെക്കാമിനേയും ഇളയ സഹോദരങ്ങളേയും അദ്ദേഹം അൺഫോളോ ചെയ്തു. ക്രിസ്മസിനായി സന്തോഷത്തോടെ ഒത്തുചേരാമെന്ന് കരുതിയ ബെക്കാമും വിക്ടോറിയയും മാനസികമായി തകർന്ന നിലയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2022-ലായിരുന്നു ബ്രൂക്ക്‌ലിന്റേയും നിക്കോളയുടേയും വിവാഹം. ഇതിന് പിന്നാലെയാണ് അസ്വാരസ്യങ്ങളുണ്ടായത്. വിവാഹത്തിന് വിക്ടോറിയ ഡിസൈൻ ചെയ്ത ഗൗൺ ധരിക്കാനായിരുന്നു ആദ്യം നിക്കോളയുടെ പദ്ധതി. എന്നാൽ പിന്നീട് വാലന്റീനോയാണ് അവർ ധരിച്ചത്. ഇത് വിക്ടോറിയയ്ക്ക് സങ്കടമുണ്ടാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹ ചടങ്ങിൽ ' ഈ മുറിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീ' എന്ന് വിക്ടോറിയയെ വിശേഷിപ്പിച്ച് പ്രസംഗിച്ചതായും ഇത് നവദമ്പതികളായ ബ്രൂക്ക്‌ലിനേയും നിക്കോളയേയും ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. വിവാഹദിനത്തിൽപോലും തങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന് അവർ കരുതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: brooklyn beckham blocked his parents and siblings on instagram after victoria liked one of his posts
Published: 23 Dec 2025, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented