
ഐടി നഗരമായ ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. വരുമാനവും ചെലവുകളും പങ്കുവെക്കാൻ പലരും മടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ദമ്പതികളുടെ വളരെ കൃത്യമായ പ്രതിമാസ ചെലവ് കണക്കുകളാണ്. ഡിങ്ക് ദന്പതികൾ എന്ന വിശേഷിപ്പിച്ചാണ് വീഡിയോ തുടങ്ങുന്നത്.
ബെംഗളൂരുവിൽ താമസിക്കുന്ന, കുട്ടികളില്ലാത്ത ദമ്പതികൾ (DINK - Double Income, No Kids) തങ്ങളുടെ ജീവിതശൈലിക്കായി മാസം 81,600 രൂപ ചെലവാകുന്നു എന്ന കണക്കാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഐശ്വര്യ ഘോഷ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തങ്ങളുടെ ചെലവുകൾ അക്കമിട്ടു നിരത്തിയത്. ഈ തുകയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് താമസസൗകര്യമാണ്. വീട്ടുവാടകയ്ക്കും മെയിന്റനൻസിനുമായി 29,000 രൂപയും ഫർണിച്ചർ വാടകയ്ക്കായി 2,500 രൂപയും ഇവർ മാറ്റി വയ്ക്കുന്നു.
ഭക്ഷണകാര്യത്തിലും കൃത്യമായ പ്ലാനിങ് ഇവർക്കുണ്ട്. വീട്ടിലെ പാചകത്തിനും പലചരക്കു സാധനങ്ങൾക്കുമായി 6,000 രൂപയും, പുറത്തുനിന്നുള്ള ഭക്ഷണത്തിനായി 4,000 രൂപയും ചെലവാകുന്നു. യാത്രകൾക്കായി ഓരോ മാസവും 15,000 രൂപ എന്ന വലിയൊരു തുക ഇവർ മാറ്റിവെക്കുന്നു എന്നതും ശ്രദ്ധേയമാണ്. യാത്രകൾക്കായി മെട്രോയും ടാക്സിയും സ്വന്തം ബൈക്കുമാണ് ഇവർ ഉപയോഗിക്കുന്നത്.
വൈദ്യുതി, വെള്ളം, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് താരതമ്യേന കുറഞ്ഞ തുകയേ ഇവർക്ക് ചെലവാകുന്നുള്ളൂ. എന്നാൽ ഷോപ്പിങ്ങിനും സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുചേരലുകൾക്കുമായി മാസം പതിനായിരത്തോളം രൂപ ചെലവാകുന്നുണ്ട്.
വളരെ 'റിയലിസ്റ്റിക്' ആയ കണക്കുകളാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടപ്പോൾ, ബെംഗളൂരു പോലുള്ള നഗരത്തിൽ ഇത്രയും കുറഞ്ഞ വാടകയ്ക്ക് എങ്ങനെ വീട് ലഭിക്കുന്നു എന്നാണ് ചിലർ അത്ഭുതപ്പെട്ടത്. തങ്ങളുടെ വാടക മാത്രം ഇതിന്റെ ഇരട്ടിയാണെന്ന് കമന്റ് ചെയ്തവരും കുറവല്ല.
Content Highlights: Detailed 2026 monthly expenditure analysis for a DINK couple in Bengaluru., Housing and maintenance account for the largest share of the budget at 29,000 INR.
Published: 10 Apr 2026, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented