
സാമൂഹികമാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിച്ച് മിനു മുനീറിനെ നിയമപരമായി നേരിടാനൊരുങ്ങി നടി ബീന ആന്റണി. മുന്‍പ് ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയില്‍ മിനുമുനീറിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഇതിന് മറുപടിയായി 'ഭാര്യ എന്തുചെയ്താലും കുഴപ്പമില്ല മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാളെന്ന്' മിനു പറഞ്ഞിരുന്നു. മനോജിന്റെ ഭാര്യയുടെ പലകഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവെയ്ക്കാമെന്നും മിനു പറയുകയുണ്ടായി. ഈ പരാമര്‍ശത്തിനെതിരെയാണ് ബീന ആന്റണി രംഗത്ത് വന്നിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ പ്രശ്നത്തെ വ്യക്തമാക്കി ബീന ആന്റണി വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ വന്ന നാള് മുതല്‍ അവസരങ്ങള്‍ക്കായി ആരുടെയും പിന്നാലെ പോകേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് ബീന്‍ ആന്റണി വീഡിയോയില്‍ പറയുന്നുണ്ട്.
ബീന ആന്റണിയുടെ വാക്കുകള്‍
പുതിയൊരു സംഭവമുണ്ടായിരുന്നു. എന്നെ പറ്റി വളരെ മോശമായി സംസാരിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഹേമ കമ്മീഷനും അതിനെ ബന്ധപ്പെട്ട് ചുവടുപിടിച്ചുള്ള കുറെ കാര്യങ്ങളൊക്കെ വരികയാണല്ലോ. ഇതിനിടയിലൂടെ നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാനായി കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് വീഡിയോകള്‍ കാണുമ്പോള്‍ അറിയാന്‍ പറ്റും. നമ്മളെല്ലാവരും വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ആള്‍ക്കാരാണ് .നെല്ലും പതിരും കണ്ടാല്‍ തിരിച്ചറിയാനായി പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോയെന്ന് സംശയം കൊണ്ടല്ല ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനും പുറകെ കല്ലെറിയാനുമായി നമ്മുടെ പിറകേ കുറേ പേര് നടക്കുന്നുണ്ട് . എന്നെ മനസിലാക്കുന്നവര്‍ അതൊന്നും കണ്ട് വിശ്വസിക്കില്ലെന്ന് അറിയാം.
നടിയായിട്ട് അറിയപ്പെടാനായി എനിക്ക് ആരുടെയും പിന്നാമ്പുറ കഥകള്‍ പറയേണ്ടി വന്നിട്ടില്ല. നടി എന്ന രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഫീല്‍ഡില്‍ വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അംഗീകാരങ്ങള്‍ ലഭിച്ചതാണ്. സ്റ്റേറ്റ് അവാര്‍ഡ് രണ്ടുമൂന്നു വര്‍ഷം അടുപ്പിച്ച് ലഭിച്ചതാണ്. നടിയെന്ന രീതിയില്‍ അഭിമാനത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്. എന്നെപറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനെത്തെ പിന്നാമ്പുറക്കഥകള്‍ പറഞ്ഞിട്ട് ആര്‍ട്ടിസ്റ്റായ ആളല്ല
എന്നെ എന്തൊക്കെയോ തരത്തില്‍ അവര്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. അതൊക്കെ അവരുടെ സംസ്കാരം. അവരുടെ ഇതുവരെയുള്ള ജീവിത രീതികള്‍ അങ്ങനെയായിരിക്കും. അതിലേക്ക് ഒന്നും ഞാന്‍ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ് സ്ഥിതിക്ക് ഞാന്‍ കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുയാണ്. എന്റെ ഭര്‍ത്താവ് മനോജ് ഏതോ വീഡിയോയില്‍ പേര് പറയാതെ അവരെ പറ്റി പറഞ്ഞുവെന്ന് ആരോപിച്ചാണ് അവരും ഒരാളും കൂടി ഒരു വീഡിയോ ക്ലിപ്പിലൂടെയും ഫെയ്സ്ബുക്കിലും മോശമായി പറഞ്ഞത്. 33 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഞാനുണ്ട്. ഇത്രയും വര്‍ഷങ്ങളായി ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നിട്ടില്ല. വേറെ വഴിയിലൂടെ കുടുംബം പോറ്റേണ്ടി വന്നിട്ടില്ല. ഗര്‍ഭിണിയായ ഒന്നര മാസമാണ് ഞാനാകെ റെസ്റ്റെടുത്തത്. അത്രയേറെ വര്‍ക്കുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട് കിട്ടുന്നുമുണ്ട്.എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
തപസ്യ എന്ന സീരിയല്‍ കഴിഞ്ഞ് ടൈഫോയ്ഡ് പിടിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. വീട്ടിലേക്ക് വന്നപ്പോള്‍ എന്നെ നേരെ വയലാര്‍ മാധവന് കുട്ടി സാറിന്റെ വര്‍ക്ക് ചെയ്യാനാണ് വിളിച്ചത്. അത്രയും തിരക്കുള്ളയാളാണ് ഞാന്‍. ഇപ്പോഴും വര്‍ക്ക് കിട്ടുന്നുണ്ട്. എന്റെ പേരെടുത്ത് പലരും കുരച്ചിട്ടുണ്ട്, അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ മരിക്കുമ്പോള്‍ പറഞ്ഞുതീരുമല്ലോ. എന്നെ സ്നേഹിക്കുന്ന ഒത്തിരിപേരുണ്ടെന്ന് അറിയാം.ഞാന്‍ അവര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോവുകയാണ്. അവര്‍ എന്ത് അര്‍ത്ഥത്തില്‍ എന്നെ അങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുകയുള്ളു അതിനുവേണ്ടി ഞാന്‍ കേസിനു പോവുകയാണ്.- ബിന ആന്റണി കുറിച്ചു
യോദ്ധ സിനിമയെ പരാമര്‍ശിച്ചായിരുന്നു മിനു ബിന ആന്റണിക്കെതിരെ പ്രതികരിച്ചത്. ബീന ആന്റണിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേര് നടിയെ പിന്തുണച്ച് കമന്റിട്ടു കുറിച്ചു
Content Highlights: beena antony posted video against meenu munir
Published: 08 Oct 2024, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented