റ് വർഷം മുമ്പാണ് നടൻ ഇർഫാൻ കാൻസറിനെ തുടർന്ന് എല്ലാവരേയും വിട്ടുപിരിഞ്ഞത്. അതിനുശേഷം ഇർഫാന്റെ ഓർമകൾ ഭാര്യ സുതപ സിക്തറും മകൻ ബാബിൽ ഖാനും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇർഫാനും സുതപയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ബബിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

To advertise here,

അർബുദത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴും ഇർഫാൻ ഭാര്യയെ സ്‌നേഹത്തോടെ പരിചരിക്കുന്നതാണ് ഈ ചിത്രത്തിലുള്ളത്. വെളിച്ചം കാണാനായി ഫോൺ തലയിൽ കെട്ടിവെച്ച് ഭാര്യയുടെ കാലിലെ ആണികൾ നീക്കം ശ്രദ്ധാപൂർവം നീക്കം ചെയ്യുകയാണ് ഇർഫാൻ ഖാൻ.

'ബാബയുടെ കാൻസർ ഏറ്റവും ഗുരുതരമായ ഘട്ടത്തിൽ അദ്ദേഹത്തെ പരിചരിക്കാനും ആശുപത്രി കാര്യങ്ങൾക്കുമായി ഓടിനടക്കുന്നതിനിടയിൽ അമ്മയുടെ കാലുകളിൽ ആണിരോഗം വന്ന് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ആ സമയത്ത് ബാബ തന്റെ ഫോൺ ഒരു തലപ്പാവ് പോലെ തലയിൽ കെട്ടിവെയ്ക്കും. എന്നിട്ട് ആ വെളിച്ചത്തിൽ അമ്മയുടെ കാലിലെ ആണികൾ ഓരോന്നായി നീക്കം ചെയ്യും.'-ചിത്രങ്ങൾക്കൊപ്പം ബാബിൽ കുറിച്ചു.

2020 ഏപ്രിൽ 29-നാണ് ഇർഫാൻ ഖാൻ അന്തരിച്ചത്. വൻകുടലിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിൽ ഉൾപ്പെടെ നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചു. 2011-ൽ പാൻ സിങ് തോമറിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.