ഇന്ത്യന്‍ നഗരങ്ങളില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന യാത്രാ സംവിധാനമാണ് ഓട്ടോറിക്ഷ. കുറച്ച് ദൂരമുള്ള യാത്രയ്ക്ക് ചെലവ് കുറഞ്ഞ മാര്‍ഗമായതിനാല്‍ അവയ്ക്ക് വലിയ പ്രചാരവുമുണ്ട്. എന്നാല്‍ പലപ്പോഴും ഡ്രൈവറുടെ മോശം പെരുമാറ്റം പലപ്പോഴും യാത്രക്കാര്‍ക്ക് തലവേദനയുണ്ടാക്കാറുണ്ട്. ഇത്തരത്തിലെ ഒരു അനുഭവം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.
തന്നെ പാതിവഴിയില്‍ ഇറക്കിവിട്ട ഡ്രൈവര്‍ തന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ കുറിച്ച് ഉപദേശിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. 'കഴിഞ്ഞ ദിവസം എന്നെ ഓട്ടോഡ്രൈവര്‍ എന്നെ ഓഫീസില്‍ എത്തിക്കുന്നതിന് പകരം ഒരു കിലോമീറ്റര്‍ മുമ്പ് ഇറക്കിവിട്ടു. അത്ര ദൂരം പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ അയാള്‍ എന്തിനാണ് ഇത്ര ദൂരെ ജോലി ചെയ്യുന്നതെന്ന് തന്നോട് ചോദിച്ചെന്നും യുവതി പറയുന്നു. ഡ്രൈവര്‍ തന്റെ ശമ്പളം കണക്കുകൂട്ടാന്‍ തുടങ്ങിയെന്നും ഈ ഓട്ടം എടുക്കേണ്ടിയിരുന്നില്ലെന്ന് പിറുപിറുക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.
'ചിലപ്പോള്‍, നിങ്ങളുടെ യാത്ര മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കും. അവര്‍ നിങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കും. അത് സാരമില്ല. അവര്‍ക്ക് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കി മുന്നോട്ട് പോകുക.'യുവതി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ പിന്തുണച്ച് പ്രതികരിച്ചത്. മറ്റുള്ളവരുടെ ശമ്പളം കണക്കാക്കുന്നതില്‍ എല്ലാവരും അതിവിദഗ്ദ്ധന്‍മാരാണെന്നും നമ്മളെ പരിചയമില്ലെങ്കിലും ഉപദേശം നല്‍കുന്നതില്‍ ഒട്ടും കുറവുണ്ടാകില്ലെന്നും ആളുകള്‍ കുറിച്ചു.
Content Highlights: auto driver drops women passenger midway questions her life choices
Published: 03 Aug 2025, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented