ഇന്ത്യയിലെ മരുന്നുകളുടെ ഗുണനിലവാരത്തെയും മിതമായ വിലയെയും പ്രശംസിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പൗരനായ കാൾ ആൻഡ്രൂ ഹാർട്ട് പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരുന്നുകൾക്ക് വില വളരെ കുറവാണെന്നും ഇത് സാധാരണക്കാരുടെ പോക്കറ്റിന് ആശ്വാസകരമാണെന്നുമാണ് ആൻഡ്രൂ വീഡിയോയിൽ പറയുന്നത്.
ഇന്ത്യയിൽ താമസിക്കുന്നതിന്റെ വലിയൊരു ഗുണം ഇവിടെ ലഭ്യമായ ന്യായമായ വിലയുള്ളതുമായ മരുന്നുകളാണെന്ന് ഹാർട്ട് തന്റെ വീഡിയോയിൽ പറയുന്നു. അമേരിക്കയെപ്പോലുള്ള രാജ്യങ്ങളിൽ മരുന്നുകൾക്കായി വൻതുക ചിലവാക്കുന്നവർക്ക് ഇന്ത്യയിലെ വിലവിവരങ്ങൾ കേട്ടാൽ അത്ഭുതം തോന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില മരുന്നുകളുടെ വില ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ ഇതിനോട് പ്രതികരിച്ചു. സ്വകാര്യ മെഡിക്കൽ ഷോപ്പുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകുന്ന സർക്കാർ സംവിധാനങ്ങളെ കുറിച്ച് പലരും കമന്റുകളിൽ സൂചിപ്പിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ ബ്രാൻഡഡ് മരുന്നുകളേക്കാൾ 50 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ മികച്ച ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ ലഭിക്കുമെന്ന് ഉപയോക്താക്കൾ കുറിച്ചു.
Content Highlights: Australian vlogger highlights significant price difference in medicines between India and Western countries.
Published: 13 Mar 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented