
ഒൻറാറിയോ: ഡയോൺ ക്വിന്റപ്ലറ്റുകളിലെ(ഒറ്റ പ്രസവത്തിലുണ്ടായ അഞ്ചുകുട്ടികൾ) ജീവനോടെയുണ്ടായിരുന്ന അവസാന അംഗം ആനെറ്റ് ഡയോൺ 91-ാം വയസ്സിൽ അന്തരിച്ചു. ഡയോൺ ക്വിന്റ് മ്യൂസിയമാണ് ഇക്കാര്യം അറിയിച്ചത്. 1934-ൽ ജനിച്ച ഡയോൺ സഹോദരിമാർ, ശൈശവത്തെ അതിജീവിച്ച ലോകത്തെ ആദ്യ ക്വിന്റപ്ലറ്റുകൾ എന്നാണ് അറിയപ്പെടുന്നത്.
കാനഡയിലെ ഒന്റാറിയോയിലാണ് ആനെറ്റ്, യിവോണെ, സിസിൽ, മിലി, മേരി എന്നിവർ ജനിക്കുന്നത്. ഒറ്റപ്രസവത്തിൽ അഞ്ചുകുട്ടികൾ അത്യപൂർവമായതിനാൽ ഇവരെ ശൈശവത്തിൽത്തന്നെ ഒണ്ടാറിയോ സർക്കാർ ഏറ്റെടുത്തു. വർഷങ്ങളോളം അധികാരികൾ കുട്ടികളെ ‘ക്വിന്റലാൻഡ്’ എന്ന് വിളിക്കുന്ന ഒരു കോമ്പൗണ്ടിൽ പ്രദർശിപ്പിച്ചു. അത് ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമായി മാറി. ഇവർ നിരന്തരം നിരീക്ഷിക്കപ്പെടുകയും പരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. പിന്നീട് മാതാപിതാക്കളുടെ സംരക്ഷണയിലേക്ക് തിരിച്ചെത്തിയ കുട്ടികളിൽ മൂന്നുപേർ 1998-ൽ തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിനെതിരേ കേസുകൊടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ച് ലോക പ്രശസ്തരായ സഹോദരിമാരിൽ മിലി 1954-ലും മേരി 1970-ലും യിവോൺ 2001-ലുമാണ് മരിച്ചത്. സിസിൽ ഈ വർഷമാണ് അന്തരിച്ചത്. ആനെറ്റ് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചിരുന്നു.
Content Highlights: Annette Dionne, the last surviving member of the famous Dionne quintuplets, passed away at 91.
Published: 29 Dec 2025, 08:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented