'പിച്ച് ടു ഗെറ്റ് റിച്ച്' എന്ന പുതിയ ഇന്ത്യൻ റിയാലിറ്റി സീരീസിലെ പ്രധാന വിധികർത്താക്കളിൽ ഒരാളായെത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. സീരീസുമായി ബന്ധപ്പെട്ട് നൽകിയ വാർത്താ സമ്മേളനത്തിലെ താരത്തിൻ്റെ പണവുമായി ബന്ധപ്പെട്ട പരാമർശം ശ്രദ്ധനേടുകയാണ്. 

To advertise here,

പണത്തേക്കുറിച്ചുള്ള കാഴ്ചപ്പാട്

പത്രസമ്മേളനത്തിനിടെ, പണത്തോടുള്ള തൻ്റെ കാഴ്ചപ്പാടും മകൾ നിതാരയ്ക്ക് മൂല്യങ്ങൾ എങ്ങനെ പകർന്നുനൽകുമെന്നുമുളള ചോദ്യത്തിന് അക്ഷയ് കുമാർ മറുപടി നൽകുന്നുണ്ട്. പണത്തേക്കുറിച്ച് ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇവിടെ ഇരിക്കുന്ന എല്ലാവരും പണം സമ്പാദിക്കാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്, എന്നോട് ചോദ്യം ചോദിക്കുന്ന നിങ്ങൾ പോലും നിങ്ങളുടെ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയാണ്, വെറും വിനോദത്തിന് വേണ്ടിയല്ല. അത് അസാധാരണമായ ഒന്നല്ല. പണത്തേക്കുറിച്ച് ഞാൻ ആരെയും പഠിപ്പിക്കേണ്ടതില്ല’- അദ്ദേഹം പറഞ്ഞു.

മനഃസമാധാനമാണ് പ്രധാനം

എല്ലാവർക്കും പണത്തിൻ്റെ പ്രാധാന്യം അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘പണത്തേക്കാൾ പ്രധാനപ്പെട്ടത് മനഃസമാധാനമാണ്. താൻ കഠിനാധ്വാനം ചെയ്യുന്നതും പണത്തിനുവേണ്ടിയാണ്. എങ്കിലും, ഈ രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ എല്ലായ്പ്പോഴും പണത്തേക്കാൾ ഉപരി മനഃസമാധാനം തിരഞ്ഞെടുക്കും’- അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.