
അജയ് ദേവഗൺ | Photo: instagram.com/theglenjourneys
തന്റെ മദ്യപാനശീലത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം അജയ് ദേവഗണ്‍. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും സത്യസന്ധമായാണ് സംസാരിക്കുന്നതെന്നും പറഞ്ഞ അജയ് ദേവഗണ്‍, താനൊരു മുഴുക്കുടിയനായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
'സത്യസന്ധമായി പറയട്ടെ, ഞാന്‍ ചെയ്യുന്നതൊന്നും ഒളിച്ചുവെക്കാറില്ല. ഞാന്‍ നന്നായി കുടിച്ചിരുന്നയാളാണ്. കുടിക്കാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല മദ്യം എന്ന് ആളുകളോട് പറയുന്നിടം വരെ ഒരുഘട്ടത്തില്‍ ഞാന്‍ എത്തി. പരിധിക്കുള്ളില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് ഇത് കുഴപ്പമല്ല. എന്നാല്‍ ഞാന്‍ പരിധിവിട്ടാണ് കുടിച്ചിരുന്നത്.' -അജയ് ദേവഗണ്‍ പറഞ്ഞു.
'അതുകൊണ്ട് ഞാനൊരു വെല്‍നെസ് സ്പായില്‍ പോയി. അതിന് ശേഷം ഒരുമാസത്തേക്ക് മദ്യപാനം പൂർണമായി നിര്‍ത്തി. മദ്യപിച്ചിരുന്ന സമയത്ത് മാള്‍ട്ട് ഞാന്‍ കുടിച്ചിരുന്നില്ല. മറിച്ച് വോഡ്കയാണ് കുടിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മാള്‍ട്ട് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ച് ഇത് മദ്യപാനമേ അല്ല.' -അദ്ദേഹം തുടര്‍ന്നു.
'ഭക്ഷണത്തിന് ശേഷം വെറും 30 മില്ലി മാള്‍ട്ട്. ചിലപ്പോള്‍ രണ്ടെണ്ണം. അത് പതിവാണ്. അത് നിങ്ങളെ റിലാക്‌സാക്കും. ഞാന്‍ ഒരിക്കലും അതിനപ്പുറത്തേക്ക് പോയിട്ടില്ല. പ്രായോഗികമായി ഇത് മദ്യപിക്കാത്തതിന് തുല്യമാണ്. പക്ഷേ ഞാന്‍ ഇത് ആസ്വദിക്കുന്നു.' -താരം പറഞ്ഞു.
അജയ് ദേവഗണ്‍ ഇപ്പോള്‍ കുടിക്കുന്ന പ്രീമിയം, ലിമിറ്റഡ് എഡിഷന്‍ സിംഗിള്‍ മാള്‍ട്ട് ഒരുകുപ്പിക്ക് 60,000 രൂപയോളമാണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഈ വാർത്ത മദ്യപാനത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല
Content Highlights: Bollywood actor Ajay Devgn candidly shared his past as a heavy drinker, detailing how he stopped excessive consumption after a wellness spa visit and now moderately enjoys premium single malt
Published: 27 Oct 2025, 09:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented