
ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ട്. അവിടിവിടെയായുള്ള അവ്യക്തമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികള്‍ ഇക്കാര്യം പ്രചരിപ്പിച്ചത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ റായ്.
ജീവിതപങ്കാളി അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ പങ്കുവെച്ചു. തങ്ങളുടെ 18-ാം വിവാഹവാര്‍ഷിക ദിനമായ ഞായറാഴ്ചയാണ് താരസുന്ദരി തന്റെ കുടുംബചിത്രം പങ്കുവെച്ചത്. മൂന്നുപേരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. അഭിഷേക് ചുവന്ന ഫ്രെയിമുള്ള കണ്ണടയും ധരിച്ചിട്ടുണ്ട്.
ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് കമന്റ് ചെയ്തത്. കൂടുതലും ഹൃദയത്തിന്റെ ഇമോജികളാണ്. അഭിഷേകിന്റെ കണ്ണടയും ഐശ്വര്യയുടെ ലിപ്സ്റ്റിക്കും തമ്മില്‍ നല്ല മാച്ചാണ് എന്നാണ് രസകരമായ ഒരു കമന്റ്.
ഈ മാസം ആദ്യം തന്റെ ബന്ധു ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തിനായി ഐശ്വര്യ അഭിഷേകും ആരാധ്യയുമൊന്നിച്ച് പുണെയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡിസംബറില്‍ മറ്റൊരു വിവാഹത്തിനും താരദമ്പതിമാര്‍ പങ്കെടുത്തിരുന്നു.
Content Highlights: Amid Divorce Rumours, Aishwarya Rai Bachchan Shares New Pic With Abhishek On 18th Anniversary
Published: 21 Apr 2025, 11:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented