
കഴിഞ്ഞ മാര്‍ച്ചിലാണ് നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും തങ്ങളുടെ പ്രണയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇപ്പോഴിതാ വോഗ് മാഗസിനായി നടത്തിയ ഫോട്ടോഷൂട്ടിനിടെ ഇരുവരും തങ്ങളുടെ പ്രണയകഥ പറയുകയാണ്.
ഹൈദരാബാദില്‍ അദിതിയുടെ മുത്തശ്ശി തുടങ്ങിയ സ്‌കൂളില്‍വെച്ചാണ് സിദ്ധാര്‍ഥ് അദിതിയെ പ്രൊപ്പോസ് ചെയ്തത്. 'എന്റെ മുത്തശ്ശി എനിക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ എന്നെ വിട്ടുപോയി. ഹൈദരാബാദില്‍ മുത്തശ്ശിയുടെ പേരില്‍ സ്‌കൂളെല്ലാമുണ്ട്. അവര്‍ തന്നെ ഉണ്ടാക്കിയതാണ് ആ സ്‌കൂള്‍. ഒരു ദിവസം അത് കാണണമെന്ന് സിദ്ധാര്‍ഥ് എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും അവിടേക്കുപോയി. സ്‌കൂളിന്റെ മുറ്റത്തെത്തിയപ്പോള്‍ സിദ്ധാര്‍ഥ് ഒരു കാല്‍മുട്ട് നിലത്ത് കുത്തിയിരുന്നു. നിനക്ക് എന്ത് പറ്റിയെന്നും ആരുടെ ഷൂ ലെയ്‌സാണ് അഴിഞ്ഞു പോയതെന്നും ഞാന്‍ ചോദിച്ചു. അത് ശ്രദ്ധിക്കാതെ സിദ്ധാര്‍ഥ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. 'അദൂ.. ഞാന്‍ പറയുന്നത് കേള്‍ക്ക്..' എന്ന് പറഞ്ഞ് മോതിരം എന്റെ നേര്‍ക്കുനീട്ടി. ഞാന്‍ യെസ് പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തുവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യണമെന്ന് സിദ്ധാര്‍ഥിന്റെ ആഗ്രഹമായിരുന്നു. ഒപ്പം എന്റെ മുത്തശ്ശിയുടെ അനുഗ്രഹം വേണമെന്നതും.'-അദിതി അഭിമുഖത്തില്‍ പറയുന്നു.
ജോലിയുടെ തിരക്കുമായി ഒരാള്‍ മുംബൈയിലും മറ്റൊരാള്‍ ചെന്നൈയിലുമായതിനാല്‍ ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ് പോലെയാണ് പ്രണയം മുന്നോട്ടുപോയതെന്നും അദിതി കൂട്ടിച്ചേര്‍ക്കുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളില്‍ നമുക്ക് വീടുണ്ടല്ലോ എന്ന് പറഞ്ഞ് സിദ്ധാര്‍ഥ് ആശ്വസിപ്പിക്കുമെന്നും അദിതി പറയുന്നു.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിലാണ് അദിതി ജനിച്ചത്. രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടേയും ജെ.രാമേശ്വര്‍ റാവുവിന്റേയും കൊച്ചുമകളാണ് അദിതി. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതിയുടെ അമ്മ വിദ്യാ റാവുവിന്റെ മുത്തച്ഛനായിരുന്നു
ഇരുവരും രണ്ടാം വിവാഹത്തിനാണ് ഒരുങ്ങുന്നത്. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
Content Highlights: aditi rao hydari reveals siddharth proposed at her grandmothers school
Published: 31 Aug 2024, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented