
സുഹാസിനിയുടെ 61-ാം പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ഓഗസ്റ്റ് പതിനഞ്ചിനാണ് സുഹാസിനിയുടെ ജന്മദിനം. എന്നാല്‍ രണ്ട് ദിവസം മുമ്പേ സുഹാസിനിയുടെ പിറന്നാള്‍ പാര്‍ട്ടി ലിസിയും കൂട്ടുകാരും ചേര്‍ന്ന് നടത്തുകയായിരുന്നു.
കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന കൂട്ടുകാരിയാണ് സുഹാസിനിയെന്നും അതിനാല്‍ അവരുടെ പിറന്നാള്‍ രണ്ട് ദിവസം മുമ്പ് ആഘോഷിക്കുകയായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആഘോഷത്തിന് ക്ഷണിച്ച് പ്രത്യേക ക്ഷണക്കത്ത് വരെ തയ്യാറാക്കിയിരുന്നു.
പഴയ തലമുറയിലേയും പുതിയ തലമുറയിലേയും താരങ്ങള്‍ ജന്മദിനം ആഘോഷമാക്കാനെത്തി. പൂര്‍ണിമ ഭാഗ്യരാജ്, ശരത് കുമാര്‍, ജയം രവി, സിദ്ധാര്‍ഥ്, അതിഥി രവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുഹാസിനിയുടെ ഭര്‍ത്താവും സംവിധായകനുമായ മണിരത്‌നവും പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു.
ഇതിന്റെ ചിത്രങ്ങള്‍ ലിസി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'പിറന്നാള്‍ ആശംസകള്‍ പാര്‍ട്ണര്‍ ഇന്‍ ക്രൈം, 80-സ് ക്ലബ്ബിന്റെ ഫൗണ്ടര്‍ മിസിസ് സുഹാസിനി മണിരത്‌നം. നിന്റെ പ്രിയപ്പെട്ട ഭര്‍ത്താവും ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകനുമായ മണിരത്‌നം പറയുന്നതുപോലെ 'കാലത്തിനും മുമ്പേ സഞ്ചരിക്കുന്നവളാണ് നീ'. നിന്റെ ഊര്‍ജ്ജം ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട കൂട്ടുകാരി.' ലിസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ നടി ഖുശ്ബു കമന്റ് ചെയ്തിട്ടുണ്ട്. ആശംസകള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയും കമന്റില്‍ ഖുശ്ബു പങ്കുവെയ്ക്കുന്നു.
Content Highlights: actress suhasinis 61st birthday celebration
Published: 15 Aug 2023, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented