മാതൃദിനത്തിൽ നടി സരിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു സിംഗിൾ മദർ എന്ന നിലയിൽ കഴിഞ്ഞ 30 വർഷമായി താൻ പിന്നിട്ട വഴികളെ കുറിച്ചാണ് സരിത കുറിച്ചത്. തന്റെ മുൻ ഭർത്താവും നടനും മുൻ എംഎൽഎയുമായ മുകേഷിനെ പരാമർശിച്ചുകൊണ്ടായിരുന്നു സരിതയുടെ കുറിപ്പ്.

To advertise here,

തന്റെ രണ്ട് മക്കൾക്കൊപ്പം ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയതിന് മക്കളുടെ അച്ഛനോട് നന്ദിയുണ്ടെന്നും ഓരോ ദിവസവും മക്കളുടെ മുഖം കാണുന്നത് തന്റെ ജീവിതത്തിലെ വലിയ പ്രചോദനമാണെന്നും സരിത കുറിച്ചു. വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നും മക്കൾക്കൊപ്പം വളർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും സരിത വ്യക്തമാക്കി.

'ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനശാംസകൾ. ഒരു സിംഗിൾ മദർ എന്ന നിലയിൽ ഏറ്റവും കരുത്തയായ ഒരു അമ്മമയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു.

അവർക്കൊപ്പം വളരുമ്പോൾ ഒട്ടേറെ കാര്യങ്ങളാണ് ഞാൻ പഠിച്ചത്. ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു. ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോഴും പഴയ ആ പാവം പെൺകുട്ടിയായിരിക്കും. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി. എല്ലാവരേയും സ്‌നേഹിക്കുന്നു.'-സരിത കുറിച്ചു.