
പ്രശസ്ത തമിഴ്നടി രമ്യാ പാണ്ഡ്യൻ വിവാഹിതയായി. ലൈഫ് കോച്ചും യോഗ പരിശീലകനുമായ ലോവൽ ധവാനാണ് ജീവിത പങ്കാളി. വിവാഹത്തിന്റെ ചിത്രങ്ങൾ രമ്യ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
തമിഴ് പരമ്പരാഗത വേഷങ്ങളായിരുന്നു വധൂവരന്മാരുടേത്. ചുവന്ന പട്ടുസാരിയായിരുന്നു രമ്യയുടെ വേഷം. ഓഫ് വൈറ്റ് പട്ട് വേഷ്ടിയും ഷർട്ടുമായിരുന്നു ലോവൽ ധരിച്ചിരുന്നത്. ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവിനെ ബന്ധിച്ചു. എന്നേക്കും അനുഗ്രഹിക്കപ്പെട്ടു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രമ്യ കുറിച്ചത്.
അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രമ്യയുടെ കസിൻ സഹോദരി കീർത്തി പാണ്ഡ്യനും ഭർത്താവും നടനുമായ അശോക് സെൽവനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഇവർ വിവാഹിതരായത്.
കുക്കൂ വിത്ത് കോമാളി എന്ന ചിത്രത്തിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും ശ്രദ്ധേയയാണ് രമ്യാ പാണ്ഡ്യൻ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലും രമ്യാ പാണ്ഡ്യൻ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നവംബർ 15-നാണ് സുഹൃത്തുക്കൾക്കുവേണ്ടിയുള്ള വിവാഹപ്പാർട്ടി നടക്കുക.
Content Highlights: Tamil actress Ramya Pandian tied the knot with life coach Lovel Dhawan in a traditional ceremony
Published: 10 Nov 2024, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented