ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം നടി ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്. 

To advertise here,

ഇതിന് പിന്നാലെ പത്മപ്രിയയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാകുകയാണ്. അഭിനയിക്കാന്‍ മാത്രമല്ല, മുണ്ടുടുത്ത് പറമ്പിലിറങ്ങി കിളയ്ക്കാനും തനിക്ക് പറ്റുമെന്ന് പത്മപ്രിയ ആരാധകര്‍ക്ക് കാണിച്ചുകൊടുത്തിരിക്കുയാണ്. 

ചിത്രീകരണത്തിന് അവധി കൊടുത്ത് വീടിന് അരികില്‍ കൃഷി ചെയ്യാന്‍ മണ്ണിലിറങ്ങിയ പത്മപ്രിയയുടെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുന്നത്. പത്മപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് തന്റെ പുതിയ രൂപം പങ്കുവെച്ചത്.

വീടിന്റെ പിന്‍വശത്ത് അടുക്കളത്തോട്ടം ഒരുക്കാനാണ് നടി തൂമ്പയെടുത്ത് മണ്ണിലിറങ്ങിയത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, മുടി മുകളിലേക്ക് കെട്ടിവെച്ച് പത്മപ്രിയ തൂമ്പയെടുത്ത് കിളക്കുന്നത് വീഡിയോയില്‍ കാണാം. ഇത് നല്ലൊരു വ്യായാമം കൂടിയാണെന്ന് താരം പറയുന്നു.