ടന്‍ ലാലു അലക്‌സിന്റെ മകള്‍ സിയ വിവാഹിതയായി. ടോബിയാണ് വരന്‍. ക്‌നാനായ ആചാരപ്രകാരമുള്ള ചടങ്ങുകളോടു കൂടിയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 

To advertise here,

മകളേയും മരുമകനേയും നൃത്തം ചെയ്താണ് ലാലു അലക്‌സ് വേദിയിലേക്ക് വരവേറ്റത്. നേരത്തെ മകളുടെ ഹല്‍ദിയുടെ വീഡിയോ ലാലു അലക്‌സ് പങ്കുവെച്ചിരുന്നു. ബെറ്റിയാണ് ഭാര്യ. സിയയെക്കൂടാതെ രണ്ട്‌ ആണ്‍കുട്ടികള്‍ കൂടി ലാലു അലക്‌സിനുണ്ട്. ബെന്‍, സെന്‍.

45 വര്‍ഷത്തോളമായി സിനിമാ ലോകത്തുള്ള ലാലു അലക്‌സ് വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം നിരവധി സിനിമകളില്‍ തിളങ്ങി. ഈ കാലയളവില്‍ 250-ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.