ശിരോവസ്ത്രത്തിനെതിരായ പ്രതിഷേധം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പിന്തുണയുമായി ഇറാനിയന്‍ നടി


എൽനാസ് നൊറൗസി | Photo: Instagram/ Elnaaz Norouzi

റാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ഇറാനിയന്‍ നടി എല്‍നാസ് നൊറൗസി. ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് എല്‍നാസ് പിന്തുണ അറിയിച്ചത്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍വിജയം നേടിയ പരമ്പരയായ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് എല്‍നാസ്.

ഹിജാബും ബുര്‍ഖയും ധരിച്ചാണ് എല്‍നാസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഓരോ വസ്ത്രവും അഴിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം. ഓരോന്നും അഴിച്ചുമാറ്റുമ്പോള്‍ ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണെങ്കില്‍ ഒരു പ്രശ്‌നമില്ലെന്നും ഇവര്‍ വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു നീണ്ട കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.'ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും, അവള്‍ എവിടെ നിന്നുള്ളവളാണ് എന്നത് പരിഗണിക്കാതെ, അവള്‍ ആഗ്രഹിക്കുന്നത് എന്തും എവിടെ വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റൊരു സ്ത്രീക്കോ അവള്‍ ധരിക്കുന്ന വസ്ത്രം ഏതെന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ച്ചപ്പാടും വിശ്വാസങ്ങളുമുണ്ട്. അതെല്ലാം ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരമാണ്. ഓരോ സ്ത്രീക്കും സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കണം.

എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവള്‍ എവിടെനിന്നുള്ളവനാണെന്നത് പരിഗണിക്കാതെ, അവള്‍ ആഗ്രഹിക്കുന്നതെന്തും എപ്പോള്‍ അല്ലെങ്കില്‍ എവിടെ വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റേതെങ്കിലും സ്ത്രീക്കോ അവളെ വിധിക്കാനോ അല്ലെങ്കില്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടാനോ അവകാശമില്ല.

ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്, അവരെ ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനിക്കാനുള്ള അധികാരം... ഓരോ സ്ത്രീക്കും സ്വന്തം ശരീരം തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം

ഈ വീഡിയോയിലൂടെ ഞാന്‍ നഗ്നതയെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയാണ് പ്രോത്സാഹിപ്പിക്കുന്നത്.'- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ എല്‍നാസ് പറയുന്നു.

മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഇറാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 185 ആയി. കുര്‍ദ് വംശജയായ മഹ്‌സ അമീനി സഹോദരനൊപ്പം ടെഹ്‌റാനില്‍ എത്തിയപ്പോള്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പോലീസ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌പെറ്റംബര്‍ 16-ന് മഹ്‌സ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം വ്യാപകമാകുകയായിരുന്നു.


Content Highlights: actor elnaaz norouzi strips in support of irans anti hijab protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented