രു മിനിറ്റ് വ്യായാമം ചെയ്താൽ 67 കിലോ ഭാരം കുറയുമോ? കുറയും എന്നാണ് ഫിറ്റ്‌നെസ്സ് കണ്ടന്റ് ക്രിയേറ്ററായ രാജി ഘാംഘസ് പറയുന്നത്. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുന്നതല്ല ഭാരം കുറയ്ക്കുന്നതിനുള്ള സ്മാർട്ട് പോംവഴിയെന്ന് പറയുകയാണ് രാജി. ചെറിയ ചില വർക്കൗട്ടുകൾ തുടർച്ചയായി ഒരു മിനിറ്റ് ചെയ്താൽ കാത്തിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണെന്ന് രാജി പറയുന്നു.

To advertise here,

തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാവരും സമയം ലാഭിക്കുന്നതിനായി വർക്കൗട്ട് ചെയ്യുന്നത് ഒഴിവാക്കുകയാണ് പതിവ്. വർക്കൗട്ടുകൾക്കായി വെറും മിനിറ്റുകൾ മാത്രം നീക്കിവച്ചാൽ ഫിറ്റ്‌നെസ്സ് നിങ്ങൾക്കും ഉറപ്പാക്കാം. പക്ഷെ കൃത്യമായി ചെയ്യണമെന്ന് മാത്രം. 

വ്യായാമം ചെയ്യുന്നതിനൊപ്പം ഡയറ്റും ഫോളോ ചെയ്യണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം, എങ്കിൽ ഫലം ഉറപ്പെന്നാണ് രാജി പറയുന്നത്. ഒന്നര വർഷം കൊണ്ട് രാജി കുറച്ചത് അഞ്ചും പത്തും കിലോ ഭാരമല്ല, 67 കിലോ ഭാരമാണ്.

ജംപിങ് ജാക്‌സും ഹൈ നീ ക്ലാപ്പുമാണ് രാജി നിർദേശിക്കുന്ന ലളിതമായ ആ വർക്കൗട്ടുകൾ. ഈ രണ്ട് വർക്കൗട്ടുകളും രണ്ടു സെഷനായി ചെയ്താൽ മതിയാകും. വളരെ വേഗത്തിൽ കാലറി കരിച്ചുകളയുന്ന വ്യായാമമുറകളാണ് ഇതെന്ന് രാജി പറയുന്നു.