റ്റദിവസംകൊണ്ട് ആറ് ഗിന്നസ് ലോകറെക്കോഡുകള്‍ തകര്‍ത്ത് 14-കാരന്‍. മഹാരാഷ്ട്ര സ്വദേശിയായ ആര്യന്‍ ശുക്ലയാണ് ഒരുദിവസംകൊണ്ട് ആറ് ഗിന്നസ് ലോക റെക്കോഡുകള്‍ തകര്‍ത്തത്. കാല്‍ക്കുലേറ്ററിനെക്കാള്‍ വേഗത്തില്‍ മനസില്‍ കണക്കുകൂട്ടുന്നതില്‍ വിദഗ്ധനാണ് 14-കാരനായ ആര്യന്‍ ശുക്ല. 

To advertise here,

മനക്കണക്ക് കൂട്ടാനുള്ള ആര്യന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരാണ് ദുബായിലേക്ക് ആര്യനെ ക്ഷണിച്ചത്. അവിടെവെച്ചാണ് ഒരുദിവസംകൊണ്ട് ആറ് ഗിന്നസ് റെക്കോഡുകള്‍ ആര്യന്‍ തകര്‍ത്തത്. ആറുതരം ഗണിതക്രിയകൾ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കിയാണ് റെക്കോർഡ് സ്ഥാപിച്ചത്.

മനക്കണക്കായി, നൂറ് നാലക്ക സംഖ്യകളുടെ തുക കണ്ടുപിടിക്കുക, ഇരുന്നൂറ് നാലക്ക സംഖ്യകളുടെ തുക കാണുക, 50 അഞ്ചക്ക സംഖ്യകളുടെ തുക കണ്ടെത്തുക, ഇരുപതക്ക സംഖ്യയെ പത്തക്ക സംഖ്യകൊണ്ട് ഹരിക്കുക, രണ്ട് അഞ്ചക്ക സംഖ്യകളുടെ ഗുണനഫലം കാണുന്ന 10 സെറ്റ് ക്രിയകള്‍ ചെയ്യുക, രണ്ട് എട്ടക്ക സംഖ്യകളുടെ ഗുണനഫലം കാണുന്ന 10 സെറ്റ് ക്രിയകള്‍ പൂര്‍ത്തിയാക്കുക എന്നിവ കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കിയാണ് ആര്യൻ റെക്കോർഡ് സ്ഥാപിച്ചത്.

ദിവസേന താന്‍ മനക്കണക്ക് പരിശീലിക്കാറുണ്ടെന്നും അഞ്ച് മുതല്‍ ആറ് വരെ മണിക്കൂര്‍ ഇതിനായി ചെലവഴിക്കാറുണ്ടെന്നും ആര്യന്‍ പറയുന്നു. ആറാം വയസ്സിലാണ് ആര്യന്‍ മനക്കണക്ക് കൂട്ടാന്‍ ആരംഭിച്ചത്. എട്ടാം വയസ്സുമുതൽ ഇതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങളില്‍ ട്രോഫികളും മെഡലുകളും ആര്യന്‍ സ്വന്തമാക്കിയിട്ടുണ്ട്.