
മനീഷ് മല്‍ഹോത്ര, വീട്ടിനുള്ളിലെ ദൃശ്യങ്ങള്‍.|Photo: PTI, Screengrab
30 വര്‍ഷത്തിലേറെയായി ഫാഷന്‍ ലോകത്ത് മനീഷ് മല്‍ഹോത്ര എന്ന പേര് കേള്‍ക്കാന്‍ ആരംഭിച്ചിട്ട്. താരലോകത്തെ പരിപാടികളെ മനോഹരമാക്കുന്ന മനീഷിന്റെ വസ്ത്രങ്ങളെപ്പോലെത്തന്നെ ഏറെ ചര്‍ച്ചയാകുന്നതാണ് അദ്ദേഹത്തിന്റെ വീടും. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ 21 കോടി രൂപയുടെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്‍.
മനീഷ് മല്‍ഹോത്ര സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന പല പരിപാടികളുടെ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ വീടിന്റെ ഉള്‍വശത്തിന്റെ ഭംഗി ചെറുതായെങ്കിലും ആളുകള്‍ക്ക് കാണാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഫറയുടെ വീഡിയോയില്‍ മനീഷിന്റെ വീടിന്റെ പൂര്‍ണമായ ചിത്രം കാണികള്‍ക്ക് ലഭിക്കുന്നു. 'പാലി ഹില്ലിലെ താജ് മഹല്‍' എന്നാണ് ഫറ വീടിനെ വിശേഷിപ്പിക്കുന്നത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്‍സിലാണ് മനീഷിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2,750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ മൂന്ന് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
വീട്ടിലേക്ക് കടക്കാനുള്ള പേഴ്‌സണല്‍ ലിഫ്റ്റ് തുറക്കുന്നത് വിശാലമായ സ്വീകരണ മുറിയിലേക്കാണ്. മുറിയുടെ ഒരുവശത്ത് വലിയ സ്‌ക്രീനോട് കൂടിയ ഹോം തിയേറ്റര്‍ സംവിധാനവും മറുവശത്ത് ഒരു ബാറുമുണ്ട്. ആഡംബരവും സൗകര്യവും ഒരുപോലെ ഇണങ്ങിച്ചേരുന്ന ഇടമാണ് മനീഷിന്റെ വീട് എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വീടിന്റെ പല ഭിത്തികളും അലങ്കരിച്ചിരിക്കുന്നത് മനീഷിന്റെ ശേഖരത്തിലുള്ള പെയ്ന്റിങുകളാണ്. തന്റെ വീട് ഡല്‍ഹി സ്റ്റൈലില്‍ ഒരു പഞ്ചാബി വീട് പോലെ തോന്നിക്കുമെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍ പറയാറുണ്ടെന്നും മനീഷ് വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.
സോഫ്റ്റ് ടോണിലുള്ള പേസ്റ്റല്‍ നിറങ്ങളാണ് വീടിന്റെ അകത്തളങ്ങില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലത്തും വെള്ള നിറമാണ് കാണുക. ചിത്രങ്ങളെക്കൂടാതെ പൂക്കളും വീടിന്റെ പല ഭാഗത്തായി അലങ്കരിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുതന്നെ പുറത്തുള്ള കാഴ്ചകള്‍ കണ്ട് ആസ്വദിക്കാവുന്ന രീതിയില്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. വീട്ടനുള്ളിലേക്ക് സൂര്യപ്രകാശം കടന്നുവരുന്ന രീതിയിലുള്ള വലിയ ജനാലകളും അലങ്കാരവിളക്കുകളും ഭംഗി വര്‍ധിപ്പിക്കുന്നു.
Content Highlights: Step inside designer Manish Malhotra`s stunning Mumbai residence as Farah Khan gives a rare tour. Discover luxury, art, and a `Taj Mahal of Pali Hill`.
Published: 29 Nov 2025, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented