ബോളിവുഡിലേക്ക് നിരവധി നല്ല സിനിമകള്‍ നല്‍കിയ സംവിധായകനും അഭിനേതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. തന്റെ 25-ാം വയസ്സില്‍ ഫര്‍ഹാന്‍ സംവിധാനം ചെയ്ത 'ദില്‍ ചാഹ്താ ഹെ' ഹിന്ദി സിനിമകളില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. സിനിമരംഗത്ത് സജീവമാണെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതം മാധ്യമശ്രദ്ധയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി ഫര്‍ഹാനും ഭാര്യ ഷിബാനി ദണ്ഡേക്കറും ശ്രമിച്ചിരുന്നു.

To advertise here,

അടുത്തിടെ സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന്‍ ഫര്‍ഹാന്റെ വീട് സന്ദര്‍ശിച്ചു.  മുംബൈയിലെ വസതിയുടെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ ഫറ യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു. വീട്ടിലേക്ക് കടക്കുന്ന കവാടത്തില്‍ തന്നെ ഒരുക്കിയ സമൃദ്ധമായ ചെടികള്‍ കാണിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ലാളിത്യവും ആഡംബരവും കോര്‍ത്തിണക്കി ആധുനിക സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വീട് ഒരുക്കിയിരിക്കുന്നത്.

പരസ്പര പൂരകങ്ങളായ നിറങ്ങളാണ് വീടിന്റെ അകത്തളം ഒരുക്കാന്‍ വേണ്ടി ഉപയേഗിച്ചിരിക്കുന്നത്. ക്രീം നിറത്തിലുള്ള ചുവരുകളും അതിനോടൊപ്പം കടും നിറത്തിലുള്ള തടിയുടെ പാനലുകളും ഈ ആശയത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നു. ഇത് കൂടാതെ വര്‍ഷങ്ങളായി ഇവര്‍ ശേഖരിച്ച വിവിധ തരത്തിലുള്ള ചിത്രങ്ങളാണ് ചുവരുകള്‍ അലങ്കരിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്‌.

പുസ്തകങ്ങള്‍ അടുക്കിവെച്ച് വായനയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളും വീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. വീടിന്റെ പല ഭാഗങ്ങളിലും പഴയകാലത്ത് കാണാന്‍ സാധിക്കുന്ന ഫര്‍ണിച്ചറികളും പൂപ്പാത്രങ്ങളും ചെടികളും അലങ്കിച്ചിരിക്കുന്നു. മുകളിലെ നില സര്‍ഗ്ഗാത്മകതയ്ക്കും സൗകര്യങ്ങള്‍ക്കുമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോ തിയേറ്ററുള്ള വലിയ മുറി ചെറിയതോതിലുള്ള സിനിമാപ്രദര്‍ശനങ്ങള്‍ക്ക് അനുയോജ്യമായ ഇടമാണ്. യഥേഷ്ടം സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് കടത്തിവിടുന്ന വലിയ ജനാലകളും ബാല്‍ക്കണിയുമാണ് ഈ നിലയിലെ മറ്റ് പ്രത്യേകതകള്‍.

120 ബഹദൂര്‍ എന്ന സിനിമയിലാണ് ഫര്‍ഹാന്‍ അടുത്തതായി അഭിനയിക്കുന്നത്. ഇതില്‍ ഷൈത്താന്‍ സിങ് ഭാട്ടി എന്ന വേഷമാണ് ഫര്‍ഹാന്‍ കൈകാര്യം ചെയ്യുന്നത്.