ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചര്‍ച്ചകളിലുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു ഫ്ലാറ്റിന്റെ വാടകയുമായി ബന്ധപ്പെട്ട റെഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ്.
മൂന്ന് മുറികളുള്ള ഫ്ലാറ്റിന് പ്രതിമാസം 2.7 ലക്ഷം രൂപ വാടകയെന്നാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിക്കുന്നത്. 1464 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റിന്റെ ഡെപ്പോസിറ്റ് തുക 15 ലക്ഷമാണെന്നാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന വിവരം.
യഥാര്‍ത്ഥത്തില്‍ ആളുകള്‍ ഇത്രയും പണം വീടുകള്‍ക്ക് വാടക നല്‍കുന്നുണ്ടോയെന്ന് ചോദിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഈ വീടിന് എന്തിനാണ് ഇത്രയും വാടക എന്ന് മനസ്സിലാകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഇത് വിഡ്ഢിത്തമാണെന്ന് അഭിപ്രായപ്പെട്ടവരോട് ഹൈദരാബാദിലെയും ബെംഗളൂരുവിലെയും വാടകയുടെ കാര്യത്തില്‍ വിഡ്ഢിത്തം കുറവുണ്ടാകില്ലന്ന് ചിലര്‍ മറുപടി നല്‍കി. ബെംഗളൂരുവിലെ പ്രധാന ടെക്ക് ഹബ്ബുകളായ എച്ച്എസ്ആര്‍ ലേഔട്ടിനും സര്‍ജാപൂര്‍ റോഡിനും അരികിലുള്ള ഹൊരാളൂരില്‍ അടുത്തിടെയായി വാടക കുതിച്ചുയർന്നിട്ടുണ്ട്.
ബെംഗളൂരുവിലെ ഉയര്‍ന്ന ജീവിതച്ചെലവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വര്‍ധിച്ചുവരുന്ന വിലയും ഈ വാര്‍ത്തയിലൂടെ വീണ്ടും ചര്‍ച്ചയാകുകയാണ്. 2.7 ലക്ഷത്തിന് ബെംഗളൂരുവില്‍ ഒരു വീട് വാങ്ങാമെന്നും നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വാടകയും വസ്തു വിലയും കുതിച്ചുയരുന്നത് യുവാക്കള്‍ക്കും ജോലിക്കാര്‍ക്കും വലിയ വെല്ലുവിളിയാണെന്നും കമന്റുകളുണ്ട്.
Content Highlights: A 3BHK flat in Bengaluru is listed for ₹2.7 lakh monthly rent and ₹15 lakh deposit
Published: 02 Jun 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented