ക്ഷണങ്ങളുണ്ടാക്കാന്‍ മാത്രമല്ല മറ്റൊരുപാട് കാര്യങ്ങള്‍ക്കായും അപ്പക്കാരം ഉപയോഗിക്കാം. പ്രധാനമായും വൃത്തിയാക്കാനാണ് വീട്ടില്‍ അപ്പക്കാരം ഉപയോഗിക്കുന്നത്. ദുര്‍ഗന്ധം ഇല്ലാതാക്കാനും വിഷരഹിതവും വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ അപ്പക്കാരം സഹായിക്കും. 

To advertise here,

ബേക്കിങ് സോഡ ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ ഏതെല്ലാം തരത്തില്‍ ഉപയോഗപ്പെടുത്താം എന്ന് നോക്കാം. 

ഓവന്‍ ക്ലീനര്‍
കടകളില്‍ നിന്ന് വാങ്ങുന്ന വിഷരഹിതമായ ഓവന്‍ ക്ലീനറുകള്‍ക്ക് പോലും വിഷാംശമുള്ള മണമാണ്. അത് നിങ്ങളുടെ ഓവനില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണോ എന്ന് തോന്നാം. ഓവന്‍ വൃത്തിയാക്കാന്‍ ബേക്കിങ് സോഡയും വെള്ളവും ചേര്‍ത്ത കുഴമ്പ് ഉപയോഗിച്ച് നോക്കാം. കരിഞ്ഞുപിടിച്ച ഭക്ഷണവും എണ്ണയും ഉരച്ചു കളയാന്‍ ഇതിനാകും. പോറല്‍ വീഴാത്ത ഒരു സ്‌ക്രബ്ബര്‍ എടുത്ത് അപ്പക്കാരം നന്നായി തേച്ചുപിടിപ്പിക്കുക. ഓവനിലെ തട്ടുകളില്‍ കരിഞ്ഞ ഭക്ഷണത്തിന്റെയോ എണ്ണയുടെയോ അംശം കൂടുതലുണ്ടെങ്കില്‍, അവ ഒരു രാത്രി മുഴുവന്‍ ബേക്കിങ് സോഡ കലര്‍ത്തിയ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കാവുന്നതാണ്. 

കാര്‍പെറ്റ് ക്ലീനര്‍
ദിവസം മുഴുവന്‍ കാര്‍പെറ്റുകളില്‍ ഒരുപാട് അഴുക്ക് വീഴുന്നുണ്ട്. ചെരിപ്പുകളിലെ പൊടി, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ചെളിപുരണ്ട കാല്‍പ്പാടുകള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. കാര്‍പെറ്റിന്റെ നാരുകള്‍ക്ക് ഈ അഴുക്കും ദുര്‍ഗന്ധവും പിടിച്ചുവെക്കാന്‍ കഴിയും. ഇതകറ്റാനായി അപ്പക്കാരം ഉപയോഗിക്കാം. ഇതിനായി കാര്‍പെറ്റില്‍ ബേക്കിങ് സോഡ വിതറി ഒരു രാത്രി മുഴുവന്‍ വെക്കുക. അത് ദുര്‍ഗന്ധം, എണ്ണമയം, അഴുക്ക് എന്നിവ വലിച്ചെടുക്കും, അതിനാല്‍ എത്ര നേരം വെക്കുന്നുവോ അത്രയും നല്ല ഫലം ലഭിക്കും. ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കം.

കറ പിടിച്ച വെള്ളിപ്പാത്രങ്ങള്‍ തിളക്കമുള്ളതാക്കാം
വെള്ളിപ്പാത്രങ്ങള്‍ക്ക് തിളക്കം തോന്നുന്നില്ലെങ്കില്‍, കുറച്ച് ബേക്കിങ് സോഡ ഉപയോഗിച്ച് അവയെ മിനുക്കി നോക്കൂ. നനഞ്ഞ ഒരു മൈക്രോ ഫൈബര്‍ തുണിയില്‍ അല്പം ബേക്കിങ് സോഡയെടുത്ത് വെള്ളത്തിന്റെ കറകളോ തുരുമ്പിന്റെ പാടുകളോ പതുക്കെ ഉരസി മാറ്റുക, നിങ്ങളുടെ വെള്ളിപ്പാത്രങ്ങള്‍ പുതിയതുപോലെയാകും. എന്നാല്‍ പഴയകാല വെള്ളിപ്പാത്രങ്ങളില്‍ ബേക്കിങ് സോഡ ഉപയോഗിക്കരുത്. കാരണം അത് അതിന്റെ ഫിനിഷിംഗിന് കേടുപാടുകള്‍ വരുത്തിയേക്കാം.

ലിറ്റര്‍ ബോക്‌സിലെ ദുര്‍ഗന്ധം ഇല്ലാതാക്കാം
ഏറ്റവും വലിയ പൂച്ചസ്‌നേഹി പോലും ലിറ്റര്‍ ബോക്‌സ് വൃത്തിയാക്കല്‍ എളുപ്പമുള്ള ജോലിയല്ലെന്ന് സമ്മതിക്കും. ഈ ജോലി അല്പംകൂടി എളുപ്പമാക്കാന്‍, ബേക്കിങ് സോഡ ഉപയോഗിച്ച് നോക്കാം. ലിറ്റര്‍ ബോക്‌സ് ട്രേ പൂര്‍ണമായും വൃത്തിയാക്കിയ ശേഷം, അതിന്റെ അടിയില്‍ കുറച്ച് ബേക്കിംഗ് സോഡ വിതറുക. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കും. 

കട്ടിങ് ബോര്‍ഡ് ക്ലീനര്‍ 
കട്ടിങ് ബോര്‍ഡ് വൃത്തിയാക്കിയ ശേഷവും അതില്‍ നിന്ന് ഉള്ളിയുടെയെല്ലാം മണം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? തടി, മുള പോലുള്ള സുഷിരങ്ങളുള്ള പ്രതലങ്ങള്‍ക്ക് കഴുകിയ ശേഷവും ദുര്‍ഗന്ധവും കറകളും നിലനിര്‍ത്താന്‍ കഴിയും. ഇത് ഒഴിവാക്കാന്‍, ഒരു പകുതി നാരങ്ങയും കുറച്ച് ബേക്കിങ് സോഡയും ഉപയോഗിക്കുക. കട്ടിംഗ് ബോര്‍ഡില്‍ ബേക്കിങ് സോഡ വിതറിയ ശേഷം, നാരങ്ങ ഒരു സ്‌ക്രബ്ബറായി ഉപയോഗിക്കുക. അവസാനം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. കട്ടിങ് ബോര്‍ഡ് വൃത്തിയാവുകയും നാരങ്ങയുടെ സുഗന്ധം ലഭിക്കുകയും ചെയ്യും.

കരിഞ്ഞ പാനിന്റെ അടിഭാഗം ഉരച്ചു കഴുകാം
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാനിന്റെ അടിഭാഗം തിരിച്ചറിയാനാവാത്ത വിധം കരി പിടിച്ചുവെന്ന് കരുതി അത് വലിച്ചെറിയരുത്. പകരം, ബേക്കിംഗ് സോഡ ഉപയോഗിക്കുക. ഓവനില്‍ പ്രവര്‍ത്തിക്കുന്നതുപോലെ, ഈ പാനുകളുടെ അടിഭാഗത്തുള്ള കരിഞ്ഞ എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും വിഘടിപ്പിക്കാന്‍ ബേക്കിങ് സോഡയ്ക്ക് കഴിയും. മറ്റ് ക്ലീനിംഗ് പൗഡറുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരൊറ്റ ചേരുവയായി അപ്പക്കാരത്തെ കണക്കാക്കാം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കാസ്റ്റ് അയേണ്‍, നോണ്‍-സ്റ്റിക്ക് പാനുകളില്‍ പോലും ബേക്കിങ് സോഡ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

ടൈല്‍ ഗ്രൗട്ട് വൃത്തിയാക്കാം
ടൈലിനിടയിലെ ഗ്രൗട്ട് വൃത്തിയാക്കാന്‍ പൊതുവെ ശുപാര്‍ശ ചെയ്യുന്ന സുരക്ഷിതമായ ഒരു മാര്‍ഗമാണ് ബേക്കിങ് സോഡ പ്രയോഗിക്കല്‍. അതില്‍ ഏതാനും തുള്ളി ഡിഷ് സോപ്പ് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാകുന്നത് വരെ ഇളക്കുക, തുടര്‍ന്ന് ഒരു ടൂത്ത് ബ്രഷ് അല്ലെങ്കില്‍ ഇടുങ്ങിയ ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് തേച്ചുരയ്ക്കുക. 

ദുര്‍ഗന്ധം അകറ്റുന്നു 
ദുര്‍ഗന്ധം ഇല്ലാതാക്കുന്നതില്‍ ബേക്കിങ് സോഡയെ വെല്ലാന്‍ മറ്റൊന്നില്ല. ചവറ്റുകുട്ടയില്‍ നിന്ന് ചപ്പുചവറുകളുടെ മണം വരുന്നത് സാധാരണമാണെങ്കിലും ഓരോ തവണയും അതിന്റെ അടപ്പ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടായേക്കാം. ദുര്‍ഗന്ധം കുറയ്ക്കാന്‍, മാലിന്യ പാത്രത്തിന്റെ അടിയില്‍ ബേക്കിംഗ് സോഡ നിറച്ച ഒരു ചെറിയ കിഴി വെക്കുക, മോശം മണം അകറ്റി നിര്‍ത്താന്‍ ഓരോ മൂന്നു മാസത്തിലും ഇത് മാറ്റുക. ഈ വിദ്യ അലമാരകളിലും ഫ്രിഡ്ജുകളിലും പ്രയോഗിക്കാവുന്നതാണ്.