എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണെന്ന വലിയ സത്യമാണ് ഉപ്പ പകർന്നുതന്നത്- യൂസഫലി കേച്ചേരിയുടെ മകൾ


സി.എം. വിനോദ് കുമാർ

ഹസീന വെറുമൊരു കച്ചവടക്കാരിയല്ല , കവിയും ചലച്ചിത്രഗാന രചയിതാവുമായിരുന്ന യൂസഫലി കേച്ചേ​രിയുടെ മകൾ കൂടി

ഹസീന, യൂസഫലി കേച്ചേ​രി

സ്വരരാഗ ഗംഗാപ്രവാഹമേ...’ കേച്ചേരിപ്പുഴയുടെ തീരത്തിരുന്ന് യൂസഫലി മനസ്സിൽ കുറിച്ചിട്ട കൃഷ്ണഗീതങ്ങളും ഭാവഗാനങ്ങളും നേർത്ത സ്ഥായിയിൽ അലയടിക്കുന്ന ഒരു കടയുണ്ട്, കോഴിക്കോട്ട്. അതിന്റെ നടത്തിപ്പുകാരി യൂസഫലി കേച്ചേരിയുടെ മകൾ ഹസീനയാണ്.

സംഗീതം ഇമ്പമേകുന്ന ‘ടോപ്പേഴ്സ്’ എന്ന ഈ ബുട്ടിക്ക് കോവൂരിലാണ്. മലയാളസാഹിത്യം പഠിക്കുകയും ഫാഷൻവസ്ത്രങ്ങളുടെ കച്ചവടക്കാരിയാവുകയും ചെയ്ത ഹസീന 30 വർഷമായി നഗരത്തിലുണ്ട്. ഫാഷൻ ഡിസൈനിങ്ങിലും ഫ്ളവർ അറേഞ്ച്‌മെന്റിലുമൊക്കെ ഹസീനയുടെ ഉള്ളിൽ സർഗാത്മകതയുടെ തിരികൊളുത്തിയത് കവിതന്നെയാണ്.

‘‘ചെറുപ്പത്തിലേ എന്റെ വസ്ത്രങ്ങൾ ഞാൻതന്നെ ഡിസൈൻ ചെയ്ത് അതുപോലെ തുന്നാൻ ടെയ്‌ലറുടെ അടുത്ത് കൊടുക്കുമായിരുന്നു. മുംബൈയിൽനിന്ന്‌ ജയ്‌പ്പൂരിൽനിന്നുമൊക്കെ ഫാഷൻവസ്ത്രങ്ങൾ കൊണ്ടുവന്ന് കട തുടങ്ങിയത് ഉപ്പയുള്ളപ്പോൾത്തന്നെയാണ്. അഞ്ചുമക്കളിൽ ബിസിനസ്സുകാരിയായത് ഞാൻമാത്രം....’’ -ഹസീന പറയുന്നു.

ഹസീനയ്ക്ക് ഓർമവെച്ചനാൾമുതൽ ഉപ്പ പ്രശസ്തനാണ്. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് യൂസഫലിയുടെ ‘ആയിരം നാവുള്ള മൗനം’ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത്.

‘‘തൃശ്ശൂർ വിമലാകോളേജിൽ ഡിഗ്രിക്ക്‌ പഠിക്കുമ്പോൾ ഈ പുസ്തകം എനിക്ക്‌ പഠിക്കാനുണ്ടായിരുന്നു. കെ.പി. നാരായണപിഷാരടിയുടെ ശിഷ്യനായ ഉപ്പയ്ക്ക് സംസ്‌കൃതം നന്നായറിയാമായിരുന്നു. ഉപ്പയുടെ വായനശീലം ഞങ്ങൾക്കൊന്നും കിട്ടിയില്ല....” പ്രൊഫ. കെ.പി. ശങ്കരനും ഉപ്പയുംകൂടി എറണാകുളം മഹാരാജാസിൽ പി.ജി.ക്ക്‌ ചേരാൻപോയ ഒരു കഥയുണ്ട്. ഉപ്പ നോക്കിയപ്പോൾ എം.എ.യ്ക്ക്‌ പഠിക്കാനുള്ള സിലബസ് മുഴുവനും മൂപ്പര് വായിച്ചുകഴിഞ്ഞതാണ്. അങ്ങനെ അടുത്തുള്ള ലോ കോളേജിൽ പോയി ചേർന്നു ഉപ്പ. ഒരു കവിതയെഴുതിയാലും ഗാനമെഴുതിയാലുമൊക്കെ ഉപ്പ ആദ്യം ഞങ്ങളെ വായിച്ചുകേൾപ്പിച്ച് അതിന്റെ അർഥതലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു. അഹൈന്ദവം, ആലില, ഭസ്മക്കാവടി തുടങ്ങിയ കവിതകൾ ഇപ്പോഴും എനിക്ക്‌ ഹൃദിസ്ഥമാണ്. കണ്ണിന് സുഖമില്ലാതായപ്പോൾ മനസ്സിൽ തോന്നുന്ന വരികൾ എന്നെക്കൊണ്ട് എഴുതിക്കുമായിരുന്നു. ഞങ്ങളാരും ഉപ്പയെപ്പോലെ അക്ഷരങ്ങളുടെ ലോകത്ത് എത്തിപ്പെട്ടില്ലെങ്കിലും നല്ല ആസ്വാദകരാണ്.

‘വൈശാഖ പൗർണമിയോ...’ എന്ന ഗാനം ഹസീനയ്ക്ക് ഏറെ ഇഷ്ടമാണ്. ഉപ്പയുടെ ‘സിന്ധൂരച്ചെപ്പ്’ മറക്കാനാവാത്ത സിനിമയാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണെന്ന വലിയൊരു സത്യമാണ് കുഞ്ഞുനാളിലേ ഉപ്പ ഞങ്ങൾക്ക് പകർന്നുതന്നത്. സഹിഷ്ണുതയുടെയും മൈത്രിയുടെയും ഗ്രാമദേശമാണ് കേച്ചേരി. ഉപ്പയുടെ ദർശനങ്ങൾ രൂപപ്പെടുത്തിയതും ആ നല്ല ദേശമാണ്. ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഏഴുവർഷമായി. വർഷത്തിൽ രണ്ടുംമൂന്നുംതവണ കോഴിക്കോട്ടുവന്ന് എന്റെകൂടെ നിൽക്കുമായിരുന്നു. ഇവിടെ എം.ടി.യുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എം.ടി.യുടെ ‘നീലത്താമര’ ഉപ്പയാണ് സംവിധാനം ചെയ്തത്. കോഴിക്കോട്ടെ സാഹിത്യകാരന്മാരുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. ആകെ അറിയാവുന്നത് എം.ടി.യെയാണ്. ഭർത്താവ് അൻവർ കോഴിക്കോട് ബാറിൽ അഭിഭാഷകനാണ്. മകൻ ആദിൽ നിയമപഠനം കഴിഞ്ഞ് മംഗലാപുരത്താണ്. ‘സാമജസഞ്ചാരിണി... സരസീരുഹ വരദായിനി...’ മലയാളി നെഞ്ചേറ്റിയ ഈ ഗാനം ഒഴുകിയെത്തുമ്പോൾ കടയിൽ കവിയുടെ മകളെ ആരും തിരിച്ചറിയുന്നില്ല.

Content Highlights: yusufali kecheri daughter and entrepreneur haseena speaking

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented