
ജാക്കിച്ചാന്റെ പ്രശസ്തിയില്‍ മയങ്ങിയാണ് കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ബിന്ധ്യ കരാട്ടെ പഠിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ജപ്പാനില്‍ കരാട്ടെ വേദിയില്‍ മത്സരിച്ചു നേടിയ വെങ്കല മെഡലുമായി തിരിച്ചെത്തിയപ്പോള്‍ ബിന്ധ്യ ബാഷിക്ക് ആഹ്‌ളാദ നിമിഷം.
ജപ്പാനില്‍ കരാട്ടെയുടെ ഉദ്ഭവസ്ഥാനമായ ഒക്കിനോവയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ കത്ത വിഭാഗത്തിലാണ് മെഡല്‍. കരാട്ടെ ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങളിലെ വിവിധ കരാട്ടെ സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ മത്സരത്തിനുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 50 പേര്‍.
അമ്മൂമ്മ ചന്ദ്രികയാണ് ആദ്യകാലത്ത് കരാട്ടെ പഠിക്കാന്‍ കൊണ്ടുപോയിരുന്നതും തിരിച്ചു കൊണ്ടു വന്നിരുന്നതും. ഒപ്പം ചിറ്റ രമ്യ മോഹന്റെ പ്രേരണയും. അമ്മ ബബിത മോഹന് ചെറുപ്പകാലത്ത് കരാട്ടെയോട് ആരാധനയായിരുന്നു. ''പഠിക്കാന്‍ മോഹിച്ചിരുന്നെങ്കിലും അമ്മയ്ക്ക് കഴിഞ്ഞില്ല. അമ്മയാണ് എന്നോട് കരാട്ടെ പഠിക്കാന്‍ പറഞ്ഞത്. കരാട്ടെയില്‍ ഒമ്പത് വര്‍ഷമായുണ്ട്'' - ബിന്ധ്യ പറഞ്ഞു. ''അഞ്ചുവര്‍ഷം പാട്ടുപഠിച്ചു, ഗിറ്റാറും പഠിച്ചിട്ടുണ്ട്. ഫുട്‌ബോളും അത്യാവശ്യം കളിക്കും. കൂട്ടത്തില്‍ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്'' - അവള്‍ കൂട്ടിച്ചേര്‍ത്തു.
ഏലൂര്‍ പാതാളത്തെ ക്യൂഡോ കാന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ അക്കാദമിയിലാണ് ഇപ്പോള്‍ പരിശീലനം. അക്കാദമിയിലെ ചീഫ് കോച്ച് വി.എ. നസീറിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റിന് പോയത്. ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഗോപീകൃഷ്ണന്‍, മാര്‍ട്ടിന്‍ വിജോഷ് എന്നിവരുടെ കീഴില്‍ മൂന്നു മാസം പ്രത്യേകം പരിശീലനം ലഭിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് ഒക്കിനോവയില്‍ എത്തിയ ബിന്ധ്യക്കും ഒപ്പമുണ്ടായിരുന്ന ക്രിസ്റ്റീന ഡാജിക്കും ക്യൂഡോ കാന്‍ വേള്‍ഡ് പ്രസിഡന്റ് മിനോറുഷിഖ ആറ് ദിവസം പ്രത്യേക പരിശീലനം നല്‍കിയിരുന്നു. മത്സരത്തില്‍ ക്രിസ്റ്റീനയ്ക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കളമശ്ശേരി രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ബിന്ധ്യക്ക് ഭാവിയില്‍ ആസ്‌ട്രോ ബയോളജി പഠിക്കണമെന്നാണ് ആഗ്രഹം.
Content Highlights: world karate championship bronze medalist bindhya bashi life story
Published: 14 Aug 2022, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented