ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു ഘട്ടങ്ങളിലായി നടന്ന സൂപ്പര്‍ ഓവറിനു ശേഷം വിജയിയെ നിശ്ചയിക്കുന്നത്. ഞായറാഴ്ച്ച മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബിന് വിജയം നേടാനായത്. മൈതാനത്ത് മിന്നും പ്രകടം കാഴ്ച്ചവെച്ച ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ആരാധകരുടെ കണ്ണുടക്കിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ആ പെണ്‍കുട്ടിയാണ് ഇന്ന് സൂപ്പര്‍ഗേള്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. 

To advertise here,

കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഇക്കുറി ഐപിഎല്‍ നടത്തുന്നത്. എങ്കിലും ഫ്രാഞ്ചൈസിയുടെ ഭാഗമായി കോവിഡ് സുരക്ഷാ മാര്‍ഗങ്ങളെല്ലാം പാലിച്ച് ഭാഗ്യമുള്ള ചില ആരാധകര്‍ക്ക് ഇടം ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു ആരാധികയാണ് ഓണ്‍ലൈന്‍ ലോകത്ത് വൈറലായ ആ സൂപ്പര്‍ ഗേള്‍. സൂപ്പര്‍ ഓവറിനിടയ്ക്കുള്ള പെണ്‍കുട്ടിയുടെ വൈകാരിക പ്രകടനങ്ങളാണ് സൂപ്പര്‍ ഗേള്‍ എന്ന പേരില്‍ വൈറലാക്കിയതിനു പിന്നില്‍. 

ഇരു ടീമുകളുടെയും പ്രകടനത്തില്‍ വിജയം ആര്‍ക്കാവുമെന്ന് ആകാംക്ഷയോടെ ടിവിക്കു മുന്നില്‍ കാത്തിരിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് ഞൊടിയിടയില്‍ പെണ്‍കുട്ടിയുടെ ഭാവമാറ്റങ്ങളും പതിഞ്ഞത്. വൈകാതെ ആരാണ് ഈ പെണ്‍കുട്ടിയെന്നും നാട് എവിടെയാണെന്നുമൊക്കെ ചോദ്യങ്ങളും ഉയര്‍ന്നു. ക്രിക്കറ്റ് ആരാധകര്‍ അവള്‍ക്ക് സൂപ്പര്‍ ഓവര്‍ ഗേള്‍ എന്ന ചെല്ലപ്പേരും നല്‍കി. ഇപ്പോഴിതാ പെണ്‍കുട്ടിയുടെ പേരുള്‍പ്പെടെ തപ്പി കണ്ടുപിടിച്ചിരിക്കുകയാണ് ചിലര്‍. റിയാനാ ലാല്‍വാനി എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. 

പഞ്ചാബ് ആരാധകരായ റിയാനിയുടെ ആകാംക്ഷയും ഉദ്വേഗഭരിതമായ നോട്ടങ്ങളുമൊക്കെയാണ് ക്യാമറയില്‍ പകര്‍ന്നത്. ഇതോടെ തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ സൂപ്പര്‍ ഓവര്‍ ഗേള്‍ എന്നും കക്ഷി കൂട്ടിച്ചേര്‍ത്തു. രസകരമായ മീമുകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ' ചെന്നൈ സൂപ്പര്‍ കിങ്‌സിന് റെയ്‌നയെ നഷ്ടമായി, പഞ്ചാബ് സൂപ്പര്‍ ഓവറില്‍ റിയാനയെ കണ്ടെത്തി' എന്നാണ് അവയിലൊന്ന്. 

Content Highlights: Super Girl who went viral after MI-KXIP Super Over