
ഹോളിവുഡിലെ അതികായനായ സംവിധായകനും നിര്‍മാതാവുമായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ മകളെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ച. സ്പീല്‍ബര്‍ഗിന്റെ ദത്തുപുത്രിയായ മിഖേലയാണ് വിവാദവിഷയങ്ങളിലൂടെ വാര്‍ത്തയില്‍ ഇടംനേടുന്നത്. താന്‍ ഒരു പോണ്‍സ്റ്റാര്‍ ആണെന്നും അതില്‍ അച്ഛനോ വീട്ടുകാര്‍ക്കോ പരാതിയില്ലെന്നും ഇരുപത്തിമൂന്നുകാരിയായ മിഖേല പറയുന്നു.
തന്റെ പുതിയ കരിയറിനെക്കുറിച്ച് അടുത്തിടെ മാത്രമാണ് വീട്ടില്‍ പറഞ്ഞത്, അവരെല്ലാം വളരെയധികം പിന്തുണയ്ക്കുന്നുണ്ട്. എന്റെ സുരക്ഷ മാത്രമാണ് അവര്‍ക്ക് പ്രധാനം. ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത്, ശരീരത്തില്‍ നിന്നും വരുമാനമുണ്ടാക്കാം എന്നു കണ്ടെത്താനാണ്.- മിഖേല പറയുന്നു.
പരമ്പരാഗത ജോലികള്‍ പലതും ചെയ്‌തെങ്കിലും തനിക്ക് സംതൃപ്തി തോന്നിയിരുന്നില്ലെന്നും മിഖേല. പുതിയ ജോലി തനിക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. കുട്ടിക്കാലത്ത് താന്‍ പലരില്‍ നിന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും അവയെല്ലാം മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും മിഖേല പറയുന്നു, അവരൊന്നും തന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ആയിരുന്നില്ല. അമിതവണ്ണത്തോടുള്ള ഭയം മൂലം ഭക്ഷണത്തോടു വിരക്തി തോന്നുന്ന അനോറെക്‌സിയ എന്ന രോഗത്തിനും കടുത്ത മദ്യപാനത്തിനും അടിമയായിരുന്നു മിഖേല.
സ്വയം നിര്‍മിക്കുന്ന സോളോ വീഡിയോകള്‍ മാത്രമാണ് മിഖേല ചെയ്യാറുള്ളത്. മറ്റൊരാള്‍ക്കൊപ്പം അഭിനയിക്കാനും മിഖേലയ്ക്ക് താല്‍പര്യമില്ല, അത് നാല്‍പത്തിയേഴുകാരനായ തന്റെ കാമുകന്‍ ചക് പാങ്കോയെ വഞ്ചിക്കാതിരിക്കാനാണ്. തന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കായി മാതാപിതാക്കളെ ആശ്രയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടും മറ്റേതു ജോലിയേക്കാളും സംതൃപ്തിയും ആത്മവിശ്വാസവും ഈ ജോലി പകരുന്നതിനാലും ഇപ്പോള്‍ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കുന്നില്ലെന്നും മിഖേല.
നിശ്ചയദാര്‍ഢ്യമുള്ള മകളെയാണ് വളര്‍ത്തിയതെന്ന് ഓര്‍ത്ത് തന്റെ മാതാപിതാക്കള്‍ അഭിമാനിക്കുമെന്നും മിഖേല പറയുന്നു. സഹോദരങ്ങള്‍ പലരും അച്ഛന്റെ സിനിമയില്‍ മുഖം കാണിച്ചെങ്കിലും ആ വഴിയേ പോകാന്‍ മിഖേലയ്ക്ക് താല്‍പര്യമില്ല. അച്ഛനാണ് തന്നെ ഏറ്റവും മനസ്സിലാക്കുന്നയാള്‍, അദ്ദേഹത്തെ മാലാഖയായാണ് കാണുന്നത്. തന്റെ സര്‍ഗാത്മകശേഷിയും വ്യക്തിത്വവും വളര്‍ത്തുന്നതില്‍ അച്ഛന്‍ വഹിച്ച പങ്ക് വലുതാണ്. കുടുംബത്തെ താന്‍ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നും മിഖേല പറയുന്നു.

മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ് മിഖേലയ്ക്കുള്ളത്. മൂത്ത സഹോദരി ജെസീക്ക കാപ്‌ഷോ അറിയപ്പെടുന്ന അഭിനേത്രിയാണ്. മാക്‌സ്, സാഷ, സോയര്‍, ഡെസ്ട്രി, എന്നിവര്‍ക്കൊപ്പം മറ്റൊരു ദത്തുപുത്രനായ തിയോയുമാണ് മിഖേലയുടെ സഹോദരങ്ങള്‍.
ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്പില്‍ബര്‍ഗിന്റെ മൊത്തം ആസ്തി 3.7 ബില്യണ്‍ ഡോളറിനും 6.8 ബില്യണ്‍ ഡോളറിനും ഇടയിലാണ്.
Content Highlights: Steven Spielberg's Daughter Reveals She Is a Porn Star
Published: 20 Feb 2020, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented