അമേരിക്കന്‍ പോപ് ഗായിക സെലീന ഗോമസിന്റെ കാമുകനും പ്രൊഡ്യൂസറുമായ ബെന്നിബ്ലാങ്കോ ഈ വര്‍ഷത്തെ 'സെക്‌സിയെസ്റ്റ് മാന്‍ എലൈവ്' ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. അമേരിക്കയിലെ സെലിബ്രിറ്റി മാഗസിനായ പീപ്പിള്‍ ആണ് ലോകസുന്ദരന്‍മാരെ തിരഞ്ഞെടുക്കുന്നത്. ബുധനാഴ്ചയാണ് ഫല പ്രഖ്യാപനമെങ്കിലും ബെന്നിബ്ലാങ്കോ തന്നെയായിരിക്കും വിജയി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

To advertise here,

2023 മുതല്‍ സെലീന ഗോമസുമായി പ്രണയത്തിലായ ബെന്നിബ്ലാങ്കോ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ സെലീന തന്നെയാണ് തന്റെ പ്രണയം തുറന്നുപറഞ്ഞത്. ബെന്നിബ്ലാങ്കോ 2024 -ലെ സെക്‌സിയെസ്റ്റ് മാന്‍ എലൈവ് ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായതോടെ സോഷ്യല്‍മീഡിയയിലും സജീവ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

placeholder
സെലീന ഗോമസ്, ബെന്നി ബ്ലാങ്കോ

ഇന്‍സ്റ്റ ഫീഡുകളിലും എക്‌സ് ഫീഡുകളിലും മീമുകളും നിറയുകയാണ്. അമേരിക്കന്‍ അഭിനേതാവായ പാട്രിക് ഡെംസേയായിരുന്നു 2023-ലെ വിജയി. പക്ഷെ, സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ ഭൂരിഭാഗവും ചോദിക്കുന്നത് എങ്ങനെ ബെന്നിബ്ലാങ്കോ 2024-ലെ വിജയിയായി തിരഞ്ഞെടുക്കപ്പെടുമെന്നാണ്. 

സെലീനയെ പ്രണയിച്ചത് മാത്രമാണ് ബെന്നി ബ്ലാങ്കോയുടെ വിജയകാരണമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സെലീന ഗോമസ് മാത്രമാണ് ബെന്നിയുടെ ആകര്‍ഷണമെന്നാണ് മറ്റ് ചിലര്‍ കുറിക്കുന്നത്. ബെന്നി ബ്ലാങ്കോ ലിസ്റ്റില്‍ ഇടംപിടിച്ചുവെന്നറിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലൂടെ ദേഷ്യവും ആശങ്കയും ഒരേ പോലെ കടന്നുപോയെന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്.