
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന #BuildBackBetterAndEqual എന്ന ബോധവത്ക്കരണ പരിപാടിയില്‍ സഹകരിക്കാന്‍ നടിയും മോഡലും മുന്‍ ലോക സുന്ദരിയുമായ മാനുഷി ചില്ലര്‍.
ലിംഗാധിഷ്ഠിതമായ അതിക്രമങ്ങളെ തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. എല്ലായിടത്തും സ്ത്രീകള്‍ വിവിധ രീതികളില്‍ അക്രമത്തിന് ഇരയാകുന്നുണ്ടെന്നും, അവര്‍ക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുമെന്നും ഇരുപത്തിമൂന്നുകാരിയായ മാനുഷി പറഞ്ഞു.
'പ്രായഭേദമന്യേ ധാരാളം സ്ത്രീകള്‍ ഇങ്ങനെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്, സ്ത്രീയെന്ന നിലയില്‍ ഹൃദയം തകര്‍ക്കുന്ന അറിവാണ് അത്. സ്ത്രീകള്‍ തന്നെ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും' - തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ മാനുഷി പറയുന്നു.
കോറോണ പടര്‍ന്നു പിടിച്ച കഴിഞ്ഞ വര്‍ഷം ലോക്ഡൗണിലും മറ്റും വീടുകളില്‍ സ്ത്രീകള്‍ അകപ്പെട്ടുപോയിരുന്നു. ഇക്കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും താരം. ' ഗാര്‍ഹികപീഡനങ്ങള്‍ ഇക്കാലയളവില്‍ കൂടുതലായി, എന്നാല്‍ കൊറോണ പടരുമ്പോഴും ലോകത്തെ നമ്മള് പുതുക്കി പണിയണം, സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒന്നാവാന്‍.'
Content Highlights: Manushi Chillar to raise awareness on violence against women
Published: 04 Jan 2021, 12:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented