ലാത്തൂർ: എച്ച്‌ഐവി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്ത കേസിലെ പ്രധാന പ്രതിയെ ലാത്തൂർ നഗരത്തിലെ സെഷൻസ് കോടതി ഞായറാഴ്ച ഒരുദിവസത്തേക്ക് റിമാൻഡ് ചെയ്തു. അമിത് അങ്കുഷ് വാഗ്മേരെയെ ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്.
ലാത്തൂരിലുള്ള അഭയകേന്ദ്രത്തിലാണ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. അഭയകേന്ദ്രത്തിൽ രണ്ടുവർഷത്തിലേറെയായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 ജൂലായ് 13-നും ഈ വർഷം ജൂലായ് 23-നും ഇടയിലാണ് സംഭവമെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പരാതിക്കാരിയെ നാലുതവണ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അസുഖം കൂടിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. നേരത്തേ അറസ്റ്റിലായ അഭയകേന്ദ്രം സ്ഥാപകൻ, സൂപ്രണ്ട്, ജീവനക്കാർ എന്നിവർ ജൂലായ് 28 വരെ പോലീസ് കസ്റ്റഡിയിലാണ്.
Content Highlights: minor HIV+ girl was allegedly raped at a shelter home in Latur.
Published: 28 Jul 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented