കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. അര്‍ധരാത്രിയില്‍ നാല്‍പ്പത്തൊന്നുകാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസിലേല്‍പ്പിച്ചത്.

To advertise here,

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യേശുദാസന്‍ യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ലൈംഗികമായി കീഴടക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഇതോടെ നാട്ടുകാരും ബന്ധുക്കളും എത്തി പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളിയാണ് യേശുദാസന്‍. പ്രായമായ അച്ഛനും അമ്മയും മാത്രമാണ് യുവതിക്കൊപ്പമുള്ളതെന്ന് മനസ്സിലാക്കിയാണ് ഇയാൾ അവരുടെ വീട്ടിലെത്തിയത്.

സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് യേശുദാസിൻറെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നേരത്തെ അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കുട്ടിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.