
കൊറോണ വൈറസ് ആശങ്കയിലാഴ്ത്തി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വത്തിലൂടെയും കര്‍ശനമായ സാമൂഹിക അകലത്തിലൂടെയും കൊറോണയില്‍ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരുള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിഭ്രാന്തരാവുന്നതിനു പകരം സമചിത്തതയോടെ ഈ അവസ്ഥയെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. കൊറോണക്കാലത്തെ ഐസൊലേഷന്‍ സമൂഹത്തില്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയാണ്. ഓരോ കുടുംബങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന സാമ്പത്തിക-സാമൂഹിക-പാട്രിയാര്‍ക്കല്‍ പശ്ചാത്തലങ്ങളൊക്കെ അവളെ കൂടുതല്‍ മാനസിക സമ്മര്‍ദത്തിലാഴ്ത്തും. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ കൂടി കൂട്ടായ സഹകരണത്തിലൂടെ മാത്രമേ ഓരോ സ്ത്രീക്കും അതിനെ മറികടക്കാനാവൂ. ഐസൊലേഷന്‍ കാലം സ്ത്രീകളെ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാക്കി നിയതി കൃഷ്ണ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
വിവാഹിതയും അമ്മയുമായ ജോലിക്കാരുമൊക്കെയായ സ്ത്രീകള്‍ക്ക് ഈ ഐസൊലേഷന്‍ കാലം എത്രത്തോളം പ്രയാസകരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഫേസ്ബുക് കുറിപ്പിലൂടെ. കുട്ടികളെപ്പോലും പൂര്‍ണമായും വീടുകള്‍ക്കുള്ളില്‍ അടക്കിയിരുത്തേണ്ടി വരിക എന്നത് അവര്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. കരുതലും സഹകരണവുമില്ലാത്ത പങ്കാളിയാണെങ്കില്‍ ഈ അവസ്ഥ കുറച്ചുകൂടി കഠിനമാകുന്നു. ഒപ്പം വീട്ടുജോലികളും ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുമൊക്കെ അവളെ വീണ്ടും മാനസികമായി തളര്‍ത്തും. അതിനാല്‍ ഈ കാലത്ത് എല്ലാവര്‍ക്കും വേണ്ടി കരുതലെടുത്തു നടക്കുന്ന സ്ത്രീകളെ ഒന്നു ശ്രദ്ധിക്കാന്‍ വീട്ടിലുള്ളവര്‍ തയ്യാറാകണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്...
ഈ ഐസൊലേഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളുടെ മാനസിക ആരോഗ്യത്തെയായിരിക്കും. വിവാഹിതയും അമ്മയുമായ working woman ആണെങ്കില്‍ ഒരുപക്ഷെ ഏറ്റവും അധികം. വൈറ്റ് കോളര്‍ ജോലിയുള്ള സാമ്പത്തിക ശേഷിയുള്ള സ്ത്രീയാവട്ടെ, അന്നന്നത്തെ ഉപജീവനത്തിനായി വീട്ടുജോലിക്ക് പോകുന്ന സ്ത്രീയാകട്ടെ, informal/unorganised sector ലെ ഏതു കാറ്റഗറി of വര്‍ക്ക് ചെയ്യുന്ന സ്ത്രീയുമാകട്ടെ, വീടിനു പുറത്തുള്ള അവരുടെ ലോകം വീട്ടിലേക്കു ചുരുങ്ങുന്നു എന്നത് കൊണ്ട് മാത്രമല്ലിത്, വീടെന്ന ലോകം സ്ത്രീയുടെ ഏറ്റവും കഠിനമായ work space ആണെന്നത് കൊണ്ട് കൂടിയാണ്.
ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകളാണെങ്കില്‍ ഈ അവസരത്തില്‍ കുഞ്ഞുങ്ങളുടെ ശാരീരിക/മാനസിക ആരോഗ്യത്തിനായിരിക്കും ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരിക. Day care/school/nanny അങ്ങനെ കുഞ്ഞുങ്ങള്‍ അവരുടെ പരിചിത പകലിടങ്ങളില്‍ നിന്ന് മാറി വീട്ടിനുള്ളില്‍ തന്നെയാകുമ്പോള്‍, കൂട്ടുകാരെ, പ്രിയപ്പെട്ട അധ്യാപകരെ, കളിസ്ഥലങ്ങളെ ഒക്കെ കാണാതെ വരുമ്പോള്‍ ചിലപ്പോള്‍ ഹൈപ്പര്‍ ആക്റ്റീവ് ആയി വികൃതി കൂടുന്നുണ്ടാവും, അല്ലെങ്കില്‍ anxitey/tsress കൊണ്ടൊക്കെ തീരെ സൈലന്റ് ആയി പോകുന്നുണ്ടാവും. ഇതെല്ലാം അവരുടെ ശാരീരിക ആരോഗ്യത്തില്‍ കൂടി പ്രകടമാകും. അവരെ happy, healthy & occupied ആക്കി ഇരുത്തുക, ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരുടെ അടിപിടി ഒത്തുതീര്‍പ്പാക്കുക തുടങ്ങി കുഞ്ഞുങ്ങളുടെ അവധിക്കാലം 24*7 ലേക്ക് മാറുകയാണ്. അതിനിടയില്‍ work from home ഉണ്ട്. പലപ്പോഴും വീട്ടില്‍ സ്വന്തമായൊരു മേശയും കസേരയും മൂലയും പോലുമില്ലാത്തവരാണ് ഭൂരിഭാഗവും.
അതിലും വലിയ സ്‌ട്രെസ് ആണ് വീട്ടിലിരുന്നു ശീലമില്ലാത്ത patariarchal ഭര്‍ത്താക്കന്മാര്‍ കൂടെയുള്ളപ്പോള്‍. അവര്‍ അവരുടേതായ എല്ലാ frutsration ഉം തീര്‍ക്കുന്നത് ഭാര്യയോടാവാം. മദ്യപിക്കാന്‍, പുകവലിക്കാന്‍, വെറുതെ പുറത്തു കറങ്ങി നടക്കാന്‍, സുഹൃത്തുക്കളോട് കമ്പനി കൂടാന്‍ ഒന്നും പറ്റാതെ വീട്ടിലിരിക്കേണ്ടി വരുമ്പോള്‍ അത് കൂടുതല്‍ ഉപദ്രവമായി മാറിയേക്കാം. കുറച്ചു മയമുള്ള പാര്‍ട്ണര്‍ ആണെങ്കില്‍ പോലും വീട്ടുപണിയിലുള്ള സഹായമാകും എന്ന് കരുതാനേ പറ്റില്ല. ആഗ്രഹിച്ചാല്‍ പോലും പാചക പരീക്ഷണങ്ങള്‍ നടത്തിക്കളയാനൊന്നും വിഭവങ്ങള്‍ ഇല്ല. ചൂട് കൂടി വരുന്നു. അടിച്ചു വാരി/നിലം തുടച്ചു/പാത്രം കഴുകി/ കുഞ്ഞുങ്ങള്‍ക്കൊപ്പം കുറച്ചു സമയം ചിലവഴിച്ച്, അങ്ങനെ എന്തെങ്കിലും സഹായം ചെയ്യുന്നതിന് പകരം ടിവിക്കു മുന്നിലിരുന്നു വാര്‍ത്ത കേട്ട് നാല് നേരം ചായക്ക് ഓര്‍ഡര്‍ ഇടുന്നവരാവും കൂടുതല്‍ പേരും.
ജോലി കഴിഞ്ഞു വിശ്രമിക്കാനുള്ള ശാന്തമായ സ്ഥലമാണ് പുരുഷന്മാര്‍ക്ക് വീടെങ്കില്‍ രാവെന്നല്ലാതെ പകലെന്നില്ലാതെ ഒരിക്കലും തീരാത്ത ജോലികളാണ് സ്ത്രീകളെ വീട്ടില്‍ കാത്തിരിക്കുന്നത്. എത്രയോ സ്ത്രീകളാണ് ജോലി സ്ഥലത്തു ആശ്വാസം കണ്ടെത്തുന്നത്. അവര്‍ക്ക് സമാധാനമായി ഒന്ന് ചാരിയിരിക്കാന്‍ പോലും പറ്റുന്നത് ഒരുപക്ഷെ ജോലി സ്ഥലത്തു മാത്രമാകാം (ചിലര്‍ക്ക് മാത്രം). എല്ലാം സംസാരിക്കുന്ന ഒരു സഹപ്രവര്‍ത്തക സുഹൃത്ത്, ഇടക്ക് കുശലാന്വേഷണം നടത്താന്‍ അയല്‍ക്കാര്‍, ജോലിസ്ഥലത്തേക്കുള്ള to and fro യാത്ര, അങ്ങനെ പല സ്‌ട്രെസ് റിലീഫ് ഇടങ്ങളും അവര്‍ക്ക് അന്യമാവുകയാണ്.
Domestic help ന് ആളില്ലാതെ, പ്രായമായ കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ വളരെയധികം ശ്രദ്ധിക്കേണ്ട ഈ സമയത്തു നടുവൊടിഞ്ഞ് പോകുന്നത് ഗൃഹനാഥക്ക് തന്നെയാവും. തിരിച്ചു പുറത്തിറങ്ങേണ്ട സമയമാകുമ്പോഴേക്കും എത്രപേരുടെ ജോലി അവിടെ തന്നെ കാണും എന്നത് മറ്റൊരു ആശങ്ക. ഏതൊരു തരം emergency യും natural calamtiy or any kind of conflict situationവീട്ടിനകത്തു പോലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കും. Abusive relationships ല്‍ ഉള്ളവര്‍ക്ക്, mental health issues കൊണ്ട് മരുന്ന് കഴിക്കുന്നവര്‍ക്ക് ഒക്കെ വീടെന്ന ഇടം എന്തായാലും നല്ലൊരു അനുഭവമാകില്ല. 9 മാസം കഴിയുമ്പോള്‍ baby boom ഉണ്ടാകും എന്ന പ്രവചനം പോലും സ്ത്രീ ജീവിതങ്ങളെ നെഗറ്റീവ് ആയി മാത്രം ബാധിക്കാന്‍ പോകുന്ന ഒന്നാണ്. എല്ലാവര്ക്കും വേണ്ടി കരുതലെടുത്തു നടക്കുന്ന അവരെ ഒന്നു ശ്രദ്ധിക്കാനെങ്കിലും വീട്ടിലുള്ളവര്‍ തയാറാവേണ്ടതാണ്.
Content Highlights: how isolation affects women
Published: 25 Mar 2020, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented