
ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വെയ്ന്‍ ജോണ്‍സണി(റോക്ക്)ന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്.
മക്കളായ ജാസ്മിനും ടിയാനയുമൊത്തുന്ന വീഡിയോകളും ചിത്രങ്ങളും എപ്പോളും ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. സൂപ്പര്‍താരപദവിയുള്ള നടനാണെങ്കിലും തന്റെ മക്കളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്‌നേഹാലുവായ പിതാവാണദ്ദേഹമെന്ന് ഈ പോസ്റ്റുകളില്‍ നിന്നെല്ലാം വ്യക്തമാണ്.
മക്കളുടെ കൃസൃതികള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പാവം അച്ഛനായി അദ്ദേഹത്തെ വീഡിയോയിലെല്ലാം കാണാന്‍ സാധിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അദ്ദേഹം തന്റെ പെണ്‍മക്കളോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാകുന്നതാണ് വീഡിയോ. തങ്ങളുടെ അച്ഛന് ക്രിസ്മസ് മോക്കോവര്‍ ചെയ്യുകയാണ് ഈ കുസൃതിക്കുടുക്കകള്‍
നീലയും മജന്തയും നിറമുള്ള വിഗ് വെച്ചാണ് മക്കള്‍ തങ്ങളുടെ അച്ഛനെ ഒരുക്കുന്നത്. കൂടെ ലിപ്സ്റ്റിക്കും മേക്കപ്പുമെല്ലാം അവര്‍ അദ്ദേഹത്തിനിട്ടു കൊടുക്കുന്നുണ്ട്. മകള്‍ ജാസ്മിനാണ് അച്ഛന് മേക്കപ്പ് ചെയ്യുന്നത്. മുഖത്ത് ഇത്രയും അമര്‍ത്തണോ എന്നൊക്കെ അദ്ദേഹം ഇടയ്ക്ക് സംശയം ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
ചോദ്യത്തിന് മറുപടിയായി ഇതൊക്കെ മേക്കപ്പിന്റെ ഭാഗമാണെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. തലമുടിയില്‍ ഒരു കിരീടവും അദ്ദേഹത്തിനവര്‍ വെച്ചുകൊടുത്തിട്ടുണ്ട്. ഇനിയെന്തെങ്കിലും വേണോ എന്നു ചോദിക്കുമ്പോള്‍ ടുടു (ബാലറ്റ് ഡാന്‍സിലുപയോഗിക്കുന്ന പല ലെയറുകളുള്ള പാവാട) വെക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്
തുടര്‍ന്ന് മറ്റൊരു വീഡിയോയില്‍ തലയിലെ വിഗ് മാറ്റിയശേഷം അച്ഛന്റെ തലയില്‍ ടുടു വെച്ചുകൊടുക്കുന്നതും കാണാം.ശേഷം അതില്‍ അവര്‍ ചിരിച്ചുകൊണ്ട് കിരീടവും വെക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം എടുത്തുകാണിക്കുന്നതാണ് ഈ വീഡിയോകള്‍.
ആറുമില്യണിലധികം വ്യൂവാണ് ആദ്യത്തെ വീഡിയോ നേടിയത്. ഈ മേക്കപ്പ് അദ്ദേഹത്തിന് ഇണങ്ങുന്നുണ്ടെന്നും നല്ലൊരു അച്ഛനാണ് അദ്ദേഹമെന്നുമെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
Content Highlights: Dwayne johnson,The Rock,xmas,makeover,father and daughters
Published: 25 Dec 2022, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented