താന്‍ ധരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് സാരിയെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സാരിയുടുത്താണ് ഭൂരിഭാഗം പരിപാടികളിലും മറ്റും വിദ്യ പ്രത്യക്ഷപ്പെടാറും. സാരിയുടെ വളരെ വലിയൊരു ശേഖരം തന്നെ നടിക്കുണ്ട്. മഞ്ഞനിറമുള്ള പട്ടുസാരിയുടുത്ത് നില്‍ക്കുന്ന വിദ്യയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

മഞ്ഞനിറത്തില്‍ സ്വര്‍ണനിറമുള്ള നൂലുകൊണ്ട് ഫ്‌ളോറല്‍ വര്‍ക്ക് ചെയ്തതാണ് സാരി. 1.24 ലക്ഷം രൂപയാണ് ഇതിന്റെ വില. 

റോ മാങ്കോ എന്ന വസ്ത്ര ബ്രാന്‍ഡിന്റേതാണ് ഈ സാരി. സാരിക്ക് ഇണങ്ങുന്ന കമ്മലും വളയുമാണ് വിദ്യ അണിഞ്ഞിരിക്കുന്നത്. ലളിതമായ മേക്ക് അപ് ആണ് നടി അണിഞ്ഞിരിക്കുന്നത്. സ്ലീക്ക് ബൺ രീതിയില്‍ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നു.