ഫാഷനിലും ഡ്രസിങ്ങിലും പുതുപുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. കഴിഞ്ഞദിവസം ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ശില്‍പ പങ്കുവെച്ച ചിത്രം ഇതിന് ഉദാഹരമാണ്. നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്, ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് ശില്‍പ്പ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

To advertise here,

ശിവന്‍ ആന്‍ഡ് നരേഷ് എന്ന വസ്ത്രബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ശില്‍പ്പ അണിഞ്ഞത്. ഗ്ലാസ് സ്വീക്വന്‍സ്, മുത്തുകള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച സ്‌കേര്‍ട്ടിനൊപ്പം വണ്‍ ഷോള്‍ഡര്‍ ബ്ലൗസുമാണ് ശില്‍പ്പ ധരിച്ചത്. ബ്ലൗസില്‍ സ്ലിറ്റ് നല്‍കിയിട്ടുണ്ട്. ഒപ്പം ബ്ലൗസ് ഹാന്‍ഡില്‍ സ്‌കേര്‍ട്ടില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ സ്വീക്വന്‍സ് വര്‍ക്കുകളും ഉണ്ട്. വെള്ളി നിറത്തിലുള്ള ബെല്‍റ്റ് സ്‌കേര്‍ട്ടിന്റെ മുഖ്യ ആകര്‍ഷണമാണ്. 

ദുപ്പട്ട ഒഴിവാക്കിയത് ശിൽപ്പയ്ക്ക് മോഡേൺ ലുക്ക് നൽകുന്നു.

3.95 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ഹെവി വര്‍ക്കോടു കൂടിയ ദുപ്പട്ടയും ഇതിനൊപ്പം ലഭിക്കുമെന്ന് ശിവന്‍ ആന്‍ഡ് നരേഷിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

Content highlights: shilpa shetty on lavender lehanga four lakh price