
ഓസ്കാര്‍ വേദിയിലെ തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് നടന് റിസ് അഹമ്മദും ഭാര്യ ഫാത്തിമ ഫറീന്‍ മിര്‍സയും. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് മുമ്പ് റിസ് ഭാര്യയുടെ തലമുടി ഭംഗിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഓള് ബ്ലാക്ക് പര്‍ദാ സ്യൂട്ടായിരുന്നു റിസിന്റെ വേഷം. ഫാത്തിമ ടര്‍ക്കോയിസ് ഫ്ളോവിങ് ഗൗണിലായിരുന്നു തിളങ്ങിയത്. ഫോട്ടോ എടുക്കാനായി നില്‍ക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് എന്ന് ഫോട്ടോഗ്രാഫറോട് ആംഗ്യം കാണിച്ച ശേഷം ഫാത്തിമയുടെ മുടി ഒതുക്കി വയ്ക്കുന്ന റിസിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഞാനൊരു ഓഫിഷ്യല്‍ ഗ്രൂമറാണ് എന്ന് തമാശയ്ക്ക് പറഞ്ഞുകൊണ്ടാണ് റിസ് ഭാര്യയുടെ മുടി ഭംഗിയാക്കുന്നത്.
വളരെ മനോഹരമായ നിമിഷം എന്നാണ് ഈ വീഡിയോ പങ്കുവച്ചു കൊണ്ട് പലരും ട്വിറ്ററില്‍ കുറിക്കുന്നത്. സൗണ്ട് ഓഫ് മെറ്റലിലെ അഭിനയത്തിന് റിസ് അഹമ്മദ് ഓസ്കാര്‍ നോമിനേഷന് നേടിയിരുന്നു. മികച്ച നടനുള്ള മത്സരത്തിൽ നോമിനേഷന് നേടുന്ന ആദ്യ മുസ്ലീം നടനാണ് പാകിസ്താൻ വംശജന് കൂടിയായ ഈ ബ്രിട്ടീഷ് നടന്.
Content Highlights: Riz Ahmed Wins The Red Carpet By Fixing Wife's Hair
Published: 26 Apr 2021, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented