
ഹോളിവുഡിലേക്കുള്ള തന്റെ വഴിതുറന്നത് ഐശ്വര്യ റായിയും ഇർഫാൻ ഖാനുമാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് തനിക്ക് മുൻപേ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ താരങ്ങളോടുള്ള കടപ്പാട് താരം പ്രകടിപ്പിച്ചത്.
‘ഐശ്വര്യ റായ്, ഇർഫാൻ ഖാൻ, മിൻണ്ടി കലിങ് തുടങ്ങിയ പ്രതിഭകളാണ് തനിക്ക് ഹോളിവുഡിലേക്കുള്ള വഴിതുറന്നത്. ഹോളിവുഡിൽ ഐശ്വര്യ ഒരു ഐക്കൺ തന്നെയായിരുന്നു. അവർ മുൻപേ തുറന്നിട്ട വാതിലിലൂടെ പോയതുകൊണ്ടാണ് തനിക്ക് ഹോളിവുഡിൽ സ്വന്തമായ നിലപാടുകൾ ഉറപ്പിക്കാൻ കഴിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരെയും മുൻഗാമികളെയും അഭിനന്ദിക്കാനുള്ള പ്രിയങ്കയുടെ മനസ്സിനെ ഏറ്റെടുക്കാനും സോഷ്യൽ മീഡിയ മറന്നില്ല.
കോൺഫറൻസിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പ്രിയങ്ക ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 12-ാം വയസ്സിൽ അമേരിക്കയിലേക്ക് മാറിയപ്പോൾ തന്നെപ്പോലെയുള്ള ഇന്ത്യക്കാരെ അവിടെ കാണാൻ പ്രയാസമായിരുന്നു എന്ന് പ്രിയങ്ക ഓർമ്മിച്ചു. എന്നാൽ ഹാർവാർഡിലെ സദസ്സിൽ സാരിയും കുർത്തയും ധരിച്ച നിരവധി ഇന്ത്യക്കാരായ ആളുകളെ കണ്ടപ്പോൾ തനിക്ക് അതിയായ സന്തോഷം തോന്നിയെന്നും താരം കുറിച്ചു.
പ്രിയങ്കയുടെ പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ദി ബ്ലഫ് ഫെബ്രുവരി 25-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ താരം ഇന്ത്യൻ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 2027-ലാണ് തീയേറ്ററുകളിലെത്തുക.
Content Highlights: Priyanka Chopra acknowledges Aishwarya Rai and Irrfan Khan`s pioneering roles in Hollywood.
Published: 17 Feb 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented