നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഖദീജയുടെ പിറന്നാള്‍ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇവരെക്കൂടാതെ സാനിയ അയ്യപ്പനും അപര്‍ണ തോമസും ആഘോഷത്തില്‍ പങ്കെടുത്തു.
ഖദീജ വേദിയില്‍ നിന്ന് പാട്ട് പാടുന്നതും മീനാക്ഷി അത് കണ്ട് ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തിയത് നമിതയാണ്. അതിഥികളെല്ലാം വ്യത്യസ്ത നിറത്തിലും സ്റ്റൈലിലുമുള്ള ഗൗണുകളാണ് ധരിച്ചത്.
മഞ്ഞ ഫ്ളോറല്‍ പ്രിന്റുകളുള്ള വെള്ള ഗൗണായിരുന്നു ഖദീജയുടെ ഔട്ട്ഫിറ്റ്. പീച്ച് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണില്‍ സുന്ദരിയായിരുന്നു മീനാക്ഷി. കറുപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ന്ന ഔട്ട്ഫിറ്റാണ് നമിത തിരഞ്ഞെടുത്തത്. നീല ഫ്ളോറല്‍ പ്രിന്റുകളുള്ള മിനി ഗൗണില്‍ സാനിയ എത്തിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള ഹൈനെക്ക് ഗൗണായിരുന്നു അപര്‍ണയുടെ വേഷം.
Content Highlights: meenakshi dileep namitha pramod share nadirshah daughter birthday celebration photos
Published: 02 May 2025, 12:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented