ണത്തിന് സാരിയില്‍ സുന്ദരികളായി മലയാളത്തിന്റെ യുവനടിമാര്‍. മമിത ബൈജു, അനശ്വര രാജന്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ ഓണത്തിന് സാരിയുടുത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. അധികപേരും കേരളത്തനിമയുള്ള സെറ്റ് സാരി ധരിച്ചാണ് ഓണാഘോഷത്തിന് ഒരുങ്ങിയത്. 

To advertise here,

കസവ് സാരിയും മുടിയില്‍ താരമ മൊട്ടും ചൂടി അതിസുന്ദരിയായാണ് അന്ന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഗോള്‍ഡന്‍ പ്രിന്റുകളുള്ള, നേരിയ കസവ് കരയുള്ള സാരിയാണ് അന്ന ധരിച്ചത്. സ്ലീവ് മുഴുവന്‍ കസവ് വരുന്ന സ്റ്റൈലിലുള്ള ബ്ലൗസാണ് ഇതിനൊപ്പം തെരഞ്ഞെടുത്തത്. ബ്ലൗസിന്റെ കഴുത്തിന്റെ ബോര്‍ഡറില്‍ സീക്വിന്‍ വര്‍ക്കുകളും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം വളകളും മാലയും ജിമിക്കി കമ്മലും ആഭരണമായി അണിഞ്ഞു.

വളരെ ലളിതമായാണ് കല്യാണി ഓണത്തിന് ഒരുങ്ങിയത്. സെറ്റ് സാരിയുംചുവപ്പ് പ്ലെയ്ന്‍ ബ്ലൗസുമായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ട്രഡീഷണല്‍ ചോക്കറും ജിമിക്കി കമ്മലും ചുവപ്പ് കുപ്പിവളകളും അണിഞ്ഞു. നെറ്റിയില്‍ ചുവപ്പ് പൊട്ട് കൂടി തൊട്ടതോടെ താരം കൂടുതല്‍ സുന്ദരിയായി.

സെറ്റ് സാരിയില്‍ നിന്ന് അല്‍പം വ്യത്യസ്തതയാണ് അനശ്വര പരീക്ഷിച്ചത്. ചുവപ്പ് നിറത്തിലുള്ള സാരിയും വെള്ള ബ്ലൗസുമായിരുന്നു ഓണവേഷം. സാരിയ്ക്ക് ഗോള്‍ഡന്‍ നിറത്തിലുള്ള ബോര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബ്ലൗസില്‍ പഫ് സ്ലീവാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ചുവപ്പ് കുപ്പിവളകളും താരം അണിഞ്ഞു.

ചെക്ക് ഡിസൈനുള്ള കസവ് സാരിയായിരുന്നു മമിത തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ നിറത്തില്‍ വലിയ ബോര്‍ഡര്‍ വരുന്ന സാരിക്കൊപ്പം ഗോള്‍ഡന്‍ സ്ലീവ് വരുന്ന ബ്ലൗസും ധരിച്ചു. തലയില്‍ മുല്ലപ്പൂവും ചൂടി. കൈയില്‍ പച്ച കുപ്പിവളകളും അണിഞ്ഞു.

വയലറ്റ് കര വരുന്ന സെറ്റ് മുണ്ടായിരുന്നു സാനിയ ഇയ്യപ്പന്റെ ഓണക്കോടി. ഇതിനൊപ്പം വയലറ്റ് നിറത്തിലുള്ള ബ്ലൗസും ധരിച്ചു. സില്‍വര്‍ നിറത്തില്‍ നിറയെ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസായിരുന്നു സെറ്റ് മുണ്ടിന്റെ ഹൈലൈറ്റ്. ട്രഡീഷണല്‍ മാലയും കമ്മലും നെറ്റിയില്‍ ചുവപ്പ് പൊട്ടും കൂടി ചേര്‍ന്നതോടെ സാനിയയുടെ ലുക്ക് പൂര്‍ണമായി.

സാരിയില്‍ വ്യത്യസ്തത പരീക്ഷിച്ചായിരുന്നു നിഖില വിമലിന്റെ ഓണം ഫോട്ടോഷൂട്ട്. പൂക്കളും ഇലകളും പ്രിന്റെ ചെയ്ത സാരിക്കൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചു. ചുവപ്പ് നിറവും ഗോള്‍ഡന്‍ നിറവും ചേരുന്ന വലിയ ബോര്‍ഡറാണ് സാരിയുടെ പ്രത്യേകത. ഇതിനൊപ്പം ട്രഡീഷണല്‍ വളയും ജിമിക്കി കമ്മലും ധരിക്കു. മൂക്കുത്തി കൂടി അണിഞ്ഞതോടെ താരം കൂടുതല്‍ സുന്ദരിയായി.