ഇത്തവണത്തെ പുലിക്കളിക്കായി തൃശൂര്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. നഗരത്തെ വിറപ്പിക്കാന്‍ ഇത്തവണയും പെണ്‍പുലികളുമുണ്ട്. വൈകീട്ട് അഞ്ചുമുതല്‍ ഒന്‍പതുവരെ നഗരം പുലികളുടേതാകും. മൂന്നുമണിയോടെ തൃശ്ശൂര്‍ റൗണ്ടിലേക്ക് പുലികള്‍ നീങ്ങിത്തുടങ്ങും. അഞ്ചിന് റൗണ്ടിലെ നായ്കനാല്‍ ജങ്ഷനില്‍ പാട്ടുരായ്കല്‍ പുലിസംഘത്തിന് ഫ്ളാഗ് ഓഫ് നല്‍കുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. പിന്നീടുള്ള സമയം പുലിച്ചുവടുകളുടേതാണ്. ഓരോ വഴികളിലൂടെ പുലിക്കൂട്ടങ്ങള്‍ റൗണ്ടില്‍ പ്രവേശിക്കും.
ഓരോ സംഘത്തിലും അമ്പത്തിയൊന്ന് പുലികൾ വരെയുണ്ടാകും. ടാബ്ലോകളും പുലിവണ്ടികളും നിരക്കും. ബിനി ഹെറിറ്റേജിനുമുൻപിൽ നടക്കുന്ന സമ്മാനവിതരണത്തോടെയാണ് പുലിക്കളിക്ക് സമാപനമാകുക.പുലിക്കളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. രണ്ടുമണിമുതൽ റൗണ്ടിലെയും അനുബന്ധ റോഡുകളിലെയും വാഹനങ്ങൾ നിയന്ത്രിക്കും.
In Short | Thrissur is all set for this year's Pulikkali festival, featuring female tigers as well. The city will roar with Pulikkaliperformers from 5 PM to 9 PM, with tigers marching towards Thrissur Round starting at 3 PM. The event kicks off at 5 PM at Naikkanal Junction with a flag-off for the Pulikkali team. Each group can have up to 51 tigers, with vibrant tableaus and tiger carts adding to the spectacle. The celebration ends with a prize distribution near Bini Heritage. Traffic control will be in place from 2 PM onwards around Thrissur Round and nearby roads.
Content Highlights: pulikali, thrissur 2024, onam 2024
Published: 18 Sept 2024, 12:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented