വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ കണ്ടിട്ടുണ്ടെങ്കില്‍ അതിലെ സെല്‍വനും സെല്‍വിയും മനസില്‍ നിന്ന് മായില്ല. സിനിമ കണ്ടിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ആ കഥാപാത്രങ്ങള്‍ നമ്മുടെ കൂടെപ്പോരും. ചിത്രത്തില്‍ ഒരുപാട് കാമുകി-കാമുകന്‍മാരുണ്ടെങ്കിലും ഇവര്‍ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രിയും പ്രണയത്തിന്റെ ഫീലും മനോഹരമാണ്.

To advertise here,

തന്റെ പ്രണയം തുറന്നുപറയാന്‍ സെല്‍വിക്കായി സെല്‍വന്‍ ഒരു പച്ചപ്പുടവയും വാങ്ങിവെയ്ക്കുന്നുണ്ട്. എന്നാല്‍ അതു നല്‍കുന്നതിന് മുമ്പെ സിനിമയില്‍ സെല്‍വന്‍ മരിക്കുകയാണ്. അവര്‍ തമ്മില്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്തായിരിക്കും കഥയിലുണ്ടാകുന്ന മാറ്റം? അങ്ങനെ ഒരു കഥ പറയുകയാണ് കോസ്റ്റിയൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ സിമി ആന്‍.

placeholder
.
ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം / സിമി ആന്‍ | Photo: Special Arrangement

സെല്‍വനായി വെള്ളിത്തിരയിലെത്തിയ കലേഷ് രാമാനന്ദും സെല്‍വിയായി എത്തിയ അഞ്ജലി എസ് നായരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലൂടെയാണ് സിമി ആ കഥ പറയുന്നത്.

സെല്‍വന്‍ നല്‍കുന്ന പച്ചപ്പുടവ ധരിച്ച് കല്ല്യാണപ്പെണ്ണായ സെല്‍വിയുടെ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്.  ഫാഷന്‍ ഫോട്ടോഗ്രാഫറായ ടോണി കെ വര്‍ഗീസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്ക്അപ് ചെയ്തത് ജൂബി ജോര്‍ജ്ജാണ്. 


 

placeholder
placeholder
placeholder
placeholder
placeholder