നടി ഹണി റോസിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. തിളക്കമുള്ള വെല്‍വെറ്റ് സ്ട്രാപ് ഗൗണില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോയ്കട്ട് ഹെയര്‍സ്‌റ്റൈലും ഗൗണിന്റെ അതേ നിറത്തിലുള്ള കമ്മലും മോതിരവും താരത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു. 

To advertise here,

ബെന്നറ്റ് എം വര്‍ഗീസാണ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അനോഘി-പ്രിയ കിഷോറാണ് കോസ്റ്റ്യൂം ഒരുക്കിയത്. താരം ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുകളുമായെത്തിയത്. ശില്‍പത്തെ പോലെയുണ്ടെന്നും മുന്തിരിക്കളര്‍ നന്നായി യോജിക്കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. മുടി മുറിച്ചോ എന്നു അന്വേഷിക്കുന്നവരുമുണ്ട്.