കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപറ്റിൽ സ്വപ്‌ന സുന്ദരിയെപ്പോലെ ബോളിവുഡ് താരം ആലിയ ഭട്ട്. അൽപം വ്യത്യസ്തമായ, ആരുമങ്ങനെ അധികം പരീക്ഷിക്കാത്ത ബ്ലഷ് പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ആലിയ റെഡ് കാർപറ്റിലെത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചായിരുന്നു താരത്തിന്റെ എൻട്രി.
ഓസ്‌ട്രേലിയൻ ഫാഷൻ ഡിസൈനറായ ടമാറ റാൾഫറാണ് ഈ ഗൗണിന്റെ ഡിസൈനർ. സ്ട്രാപ്‌ലെസ് ഗൗണിന്റെ മുകൾഭാഗം കോർസെറ്റ് സ്‌റ്റൈലിലായിരുന്നു.. ഇത് കൂടുതൽ ഗ്ലാമറസ് ലുക്ക് നൽകി. കൈകളിൽ ദുപ്പട്ട പോലുള്ള ഡ്രാപ്പ് കൂടി ചേർന്നതോടെ ഒരു ഇന്ത്യൻ ടച്ചും വന്നു. ബ്ലഷ് പിങ്ക് നിറത്തിലുള്ള രത്‌നക്കല്ലുകൾ പതിപ്പിച്ച ചോക്കറും അതിനൊത്ത കമ്മലും ആലിയയുടെ മാറ്റുകൂട്ടി. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകൾ റിയ കപൂറാണ് ആലിയയുടെ സ്റ്റൈലിസ്റ്റ്.
ഈ ഗൗണിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഈ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കരൺ ജോഹർ, സണ്ണി ലിയോൺ, ബിപാഷ ബസു, സോഫി ചൗധരി, ശോഭിത ധൂലിപാല എന്നിവരെല്ലാം ആലിയയെ അഭിനന്ദിച്ചു.
അതേസമയം റെഡ് കാർപറ്റിലെത്തിയപ്പോൾ ഫോട്ടോഗ്രാഫർമാർ ആലിയയ്ക്ക്് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയിയൽ ചർച്ചാവിഷയമായി. റെഡ് കാർപറ്റിലേക്ക് പ്രവേശിച്ചപ്പോൾ മിക്ക ഫോട്ടോഗ്രാഫർമാരും ആലിയയെ ക്യമാറയിൽ പകർത്താൻ ശ്രമിച്ചില്ല. എന്നാൽ ഇത് പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമാണ് ആലിയ നേരിട്ടതെന്നും ആരാധകർ ഈ വീഡിയോകൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
റെഡ് കാർപറ്റിലെത്തുന്നതിന് മുമ്പ് പകൽ സമയത്തെ ഫോട്ടോഷൂട്ടിനായി ആലിയ തിരഞ്ഞെടുത്ത ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ യാഷ് പാട്ടിൽ ഒരുക്കിയ കടൽപച്ച നിറത്തിലുള്ള പ്രിന്റഡ് ലോങ് ഫ്രോക്കാണ് ആലിയ ധരിച്ചത്. മുകൾഭാഗത്ത് കോർസെറ്റ് സ്‌റ്റൈലും താഴെ വിടർന്ന് നിൽക്കുന്ന സ്‌കർട്ടും പോലെയാണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. പിന്നിലേക്ക് കെട്ടിവെച്ച മുടിയും നാച്ചുറൽ ഗ്ലോ മേക്കപ്പും താരത്തിന് റൊമാന്റിക് ലുക്ക് നൽകി. ഇതിന്റെ ചിത്രങ്ങളും ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗുച്ചി ഡിസൈൻ ചെയ്ത സാരി അണിഞ്ഞാണ് ആലിയ റെഡ് കാർപറ്റിലെത്തിയത്. സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ തുന്നിച്ചേർത്ത ഈ ഔട്ട്ഫിറ്റ് ഗുച്ചിയുടെ ആദ്യ ഡിസൈനർ സാരിയായിരുന്നു. ഇന്ത്യൻ പാരമ്പര്യവും ഹൈ ഫാഷനും ഒത്തുചേർന്നതായിരുന്നു ഈ സാരി.
Content Highlights: Alia Bhatt debuted a blush-toned Tamara Ralph gown on the Cannes 2026 red carpet., Daytime look featured a custom Yash Patil creation inspired by 1950s silhouettes., Indian delegation at Cannes 2026 includes Aishwarya Rai Bachchan, Karan Johar, and Ashutosh Gowariker., The festival runs from May 12 to May 23, 2026, in France.
Published: 13 May 2026, 12:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented