21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്കെത്തിച്ച സുന്ദരിയാണ് ഹര്‍നാസ് സന്ധു. 2021-ലെ വിശ്വസുന്ദരിപ്പട്ടം നേടിയാണ് ഹര്‍നാസ് രാജ്യത്തിന് അഭിമാനമായത്. ഇതിന് പിന്നാലെ ഹര്‍നാസ് സന്ധുവിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചയുര്‍ന്നിരുന്നു.

To advertise here,

നടിയും മോഡലുമായ ഹര്‍നാസ് നിരവധി പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2017-ല്‍ ടൈംസ് ഫ്രഷ് ഫേസ് മത്സരത്തിലൂടെയാണ് സൗന്ദര്യ മത്സരങ്ങളുടെ ഭാഗമാകുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും ഹര്‍നാസ് നേടിയിട്ടുണ്ട്. 

23-കാരിയായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് തരംഗമാകുന്നത്. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സില്‍ അതീവ ഗ്ലാമറസായായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. 

ക്ലോത്തിങ് ബ്രാന്‍ഡ് ഗ്രെറ്റെല്‍ ഇസെഡ് മിലാനോയുടെ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ബാക്ക്‌ലെസ് ഗൗണ്‍. പ്ലഞ്ചിങ് നെക്ക്‌ലൈനോട് കൂടിയ ഈ ഗൗണിന് നെറ്റ് ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മുകള്‍ഭാഗത്ത് പൂക്കള്‍ തുന്നിയ എംബ്രോയ്ഡറി വര്‍ക്കുകളും താഴ്ഭാഗത്ത് തൂവലുപോലെയുള്ള അലങ്കാരങ്ങളും കൂടിച്ചേരുന്നതാണ് ഈ ഗൗണ്‍. 

ഇതിനൊപ്പം ഹൃദായകൃതിയിലുള്ള മുത്തുകൊണ്ടുണ്ടാക്കി കമ്മലുകളും ഹൈ ഹീല്‍സും ധരിച്ചു. മെഹക് ഒബ്രോയിയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. നൂഡ് ഐഷാഡോയും വിങ്ങ്ഡ് ഐലൈനറും നൂഡ് ലിപ്സ്റ്റിക്കും മസ്‌കാര-കോട്ടഡ് ലാഷസും താരത്തിന് കൂടുതല്‍ സെക്‌സി ലുക്ക് നല്‍കി.